Section

malabari-logo-mobile

ദുബൈ പെണ്‍വാണിഭം;13 പ്രതികള്‍

HIGHLIGHTS : കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ദുബൈലേക്ക്‌ സ്‌ത്രീകളെ കടത്തിക്കൊണ്ടുപോയി അവിടെ ലൈംഗിക വൃത്തിക്കായി ഉപയോഗിക്കുകയും ചെയ്‌ത കേസില്‍ 13 പേരെ

rape13 copyകൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ദുബൈലേക്ക്‌ സ്‌ത്രീകളെ കടത്തിക്കൊണ്ടുപോയി അവിടെ ലൈംഗിക വൃത്തിക്കായി ഉപയോഗിക്കുകയും ചെയ്‌ത കേസില്‍ 13 പേരെ പ്രതികളാക്കി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വീട്ട്‌ ജോലിക്കെന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട്‌ വഴിയാണ്‌ സ്‌ത്രീകളെ കടത്തിയിരുന്നത്‌.

തൃശൂര്‍ വലപ്പാട്‌ കെ വി സുരേഷ്‌, തെക്കുങ്കര ലിസി സോജന്‍(40), സേതുലാല്‍ എന്ന ബഷീര്‍, തിരുവനന്തപുരം വട്ടപ്പാറ വി അനില്‍കുമാര്‍, കട്ടപ്പന പി വി ബിന്ദു, കൊല്ലം പുനലൂര്‍ സ്വദേശി ശാന്ത, തൃശൂര്‍ ഏറിയാട്‌ എ പി മനീഷ്‌, തിരുവനന്തപുരം വെള്ളുവമ്പലം കെ സുധര്‍മ്മന്‍, എറാകുണം ചമ്പക്കര പായിപ്പള്ളി റാഫേല്‍, ചാവക്കാട്‌ പണിക്കെവീട്ടില്‍ കബീര്‍, തൃശൂര്‍ പാഴൂര്‍ സിറാജ്‌, കൊടുങ്ങല്ലൂര്‍ തോട്ടുങ്ങല്‍ റഫീഖ്‌ എന്ന സുനില്‍, മലപ്പുറം ചേലേമ്പ്ര മുറിയേടത്ത്‌ രമേശന്‍ എന്ന ബാബു എന്നിവരാണ്‌ പ്രതികള്‍.

sameeksha-malabarinews

എമിഗ്രേഷന്‍ വിഭാഗത്തിലുണ്ടായിരുന്ന എസ്‌ഐ ഉള്‍പ്പെടെയുള്ള മൂന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കി.

പ്രതികള്‍ക്കെതിരെ മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ബാലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!