ആഴക്കടലില്‍ കെണിയില്‍പ്പെട്ട മത്സ്യത്തെ രക്ഷിക്കുന്ന ദുബായ്‌ രാജകുമാരന്റെ വീഡിയോ

downloadദുബായ്‌: ദുബായി കിരീടവകാശി ഷെയ്‌ക്ക്‌ ഹംദാന്‍ ആഴക്കടലിനടിയല്‍ നീന്തുന്നതിനിടെ കെണയില്‍പ്പെട്ട മത്സ്യത്തെ മോചിപ്പിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നു. രാജകുമാരന്‍ പതിവുപോലെ ആഴക്കടലില്‍ നിന്തുന്നതിനിടയിലാണ്‌ കെണിയില്‍പ്പെട്ട കുഞ്ഞു മത്സ്യത്തെ കണ്ടത്‌. ഉടന്‍ തന്നെ കുമാരന്‍ മത്സ്യത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇതെ തുടര്‍ന്നുള്ള കാഴ്‌ചകളാണ്‌ മനോഹരം. മത്സ്യം കുമാരന്‌ നന്ദിയോതുന്ന തരത്തില്‍ ഏതാണ്ട്‌ അഞ്ചുമിനിട്ടിലേറെ സയമം മഞ്ഞയും വെള്ളയും കലര്‍ന്ന നിറമുള്ള ഈ മത്സ്യം ഹംദാന്‌ ചുറ്റും പ്രത്യേക രീതിയില്‍ വലം വെക്കുകയായിരുന്നു.

ഈ അപൂര്‍വ്വ നിമിഷം പകര്‍ത്തിയത്‌ കുമാരന്റെ സ്വകാര്യ ഫോട്ടോഗ്രാഫറായ അലി ഈസയാണ്‌. ഫസ്സയുടെയും മത്സ്യത്തിന്റെയും കഥയെന്നപേരില്‍ അലി ഈസ തന്നെയാണ്‌ ഇന്‍സ്റ്റഗ്രാമില്‍ ഇത്‌ പോസ്‌റ്റ്‌ ചെയ്‌തതും. ഫസ്സ എന്നതാണ്‌ കുമാരന്റെ ഓമനപ്പേരാണ്‌. കുമാരനൊപ്പം താനുള്‍പ്പെടെ മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിട്ടും കുമാരനെ മാത്രം മത്സ്യം വട്ടമിട്ടതാണ്‌ ചിത്രമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഫോട്ടാഗ്രാഫര്‍ പറയുന്നു.

https://www.youtube.com/watch?v=WE4T-ey_3f8