ദുബൈയില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട;150 കോടി ദിര്‍ഹത്തിന്റെ കൊക്കയിന്‍ പിടികൂടി

Untitled-1 copyദുബൈ: ലോകത്തെ വന്‍ വയമരുക്ക്‌ ശൃംഖലയെ തകര്‍ത്ത്‌ ദുബൈ പോലീസ്‌. കൊളംബിയയില്‍ നിന്ന്‌ യൂറോപ്പ്‌ വഴി ഗള്‍ഫ്‌ നാടുകളിലേക്ക്‌ കടത്താന്‍ ശ്രമിച്ച ഒന്നര ടണ്‍ കൊക്കയ്‌നാണ്‌ ദുബൈ പോലീസ്‌ പിടികൂടിയത്‌. അന്തരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെയാണ്‌ ഈ വന്‍മയക്കുമരുന്ന്‌ വേട്ട പോലീസ്‌ നടത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ ദുബൈ, സ്‌പെയിന്‍, യു കെ എന്നിവിടങ്ങളില്‍ വെച്ച്‌ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്‌. 150 കോടി ദിര്‍ഹം വിലവരുന്ന കൊക്കയിനാണ്‌ പിടിച്ചെടുത്തത്‌.

കഴിഞ്ഞ ഡിസംബര്‍ ഒന്നാം തിയ്യതി ദബൈയിലെ ഒരു ആഢംബര അപ്പാര്‍ട്ടുമെന്റില്‍ വെച്ച്‌ രണ്ട്‌ യു.കെ സ്വദേശികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയിരുന്നു. കസ്‌റ്റഡിയിലായ ഈ രണ്ടുപേരെ പിന്‍തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ ഈ ശൃംഖലയെ കണ്ടെത്താന്‍ പോലീസിന്‌ സഹായകമായത്‌. ചാര്‍ക്കോള്‍ മരഉരുപ്പടികള്‍ എന്നീ ലേബലുകളിലെത്തിയ കണ്ടൈനറില്‍ നിന്നാണ്‌ ഇവ പിടികൂടിയത്‌.

ഡിസംബര്‍ മൂന്നാം തിയ്യതി തന്നെ ദുബൈ പോലീസ്‌ സ്‌പാനിഷ്‌ നാഷണല്‍ പോലീസിന്റെ സഹായത്തോടെ സ്‌പെയിനില്‍ വെച്ച്‌ അഞ്ചുപേരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കൊളംബിയക്കാരും രണ്ട്‌ പേര്‍ പെറുവീയന്‍മാരും ഒരാള്‍ സ്‌പെയിന്‍കാരനുമാണ്‌. ലോകത്തെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന്‌ കള്ളക്കടത്തുകാരനാണ്‌ ദുബൈില്‍ പിടിയിലായതെന്ന്‌ പോലീസ്‌ മേധാവി ജനറല്‍ അല്‍ മസീന മാധ്യമങ്ങളോട്‌ പറഞ്ഞു.