ദുബായില്‍ പെണ്‍കുട്ടിയോട്‌ ബോഡി മസ്സാജ്‌ ഓഫര്‍ ചെയ്‌ത യുവാവിന്‌ തടവും നാടുകടത്തലും ശിക്ഷ

Untitled-1 copyദുബായ്‌: ദുബായ്‌ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സിയില്‍ കയറിയ യുവതിയോട്‌ ബോഡി മസാജ്‌ ഓഫര്‍ ചെയ്‌ത ഡ്രൈവര്‍ക്ക്‌ പണികിട്ടി. ടാക്‌സിയില്‍ കയറിയ പെണ്‍കുട്ടിയോട്‌ ഇയാള്‍ മുന്നിലെ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച ഇയാള്‍ മസാജ്‌ ഓഫര്‍ ചെയ്യുകയായിരുന്നത്രെ. കൂടാതെ അമേരിക്കന്‍ സുഹൃത്തുക്കാളാണെന്ന്‌ പറഞ്ഞ്‌ നിരവധി പെണ്‍കുട്ടികലഉടെ ഫോട്ടോയും കാണിച്ചുകൊടുത്തു.

എന്നാല്‍ ഇയാളുടെ മസാജും സൗഹൃദവും നിഷേധിച്ച പെണ്‍കുട്ടിയെ ഇയാള്‍ റോഡരികില്‍ ഇറക്കിവിടുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ പെണ്‍കുട്ടി ടാക്‌സി നമ്പര്‍ ഉള്‍പ്പെടെ പോലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ഈ പരാതിയിലാണ്‌ ബംഗ്ലാദേശ്‌ സ്വദേശിയായ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇയാളെ മൂന്ന്‌ മാസത്തെ തടവിനും തുടര്‍ന്ന്‌ നാട്ടിലേക്ക്‌ കയറ്റി അയക്കാനും കോടതി ഉത്തരവിട്ടു.