ദുബൈയില്‍ കാറിനുള്ളില്‍ കോഴിക്കോട്‌ സ്വദേശി മരിച്ച നിലയില്‍

Abdul Salamദുബൈ:  കോഴിക്കോട്‌ അടിവാരം സ്വദേശിയെ ദുബൈയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചിട്ട നിലയില്‍ കണ്ടെത്തി. അടിവാരം വരുവിന്‍ കാലയില്‍ അഹമ്മദ്‌കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍ സലാമി(32)നെയാണ്‌ മരിച്ചനിലയില്‍ കണ്ടത്‌. ദുബൈ അംവീര്‍ മാര്‍ക്കറ്റിന്‌ സമീപം പാര്‍ക്ക്‌ ചെയ്‌ത നിലയിലായിരുന്നു കാര്‍ ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക വിവരം.

അവീര്‍ മാര്‍ക്കറ്റുനുള്ളില്‍ സ്വന്തമായി ഒരു പെസ്റ്റ്‌ കണ്‍ട്രോള്‍ സ്ഥാപനം നടത്തിവരികയായിരുന്നു സലാം.പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക്‌ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടകിള്‍ സ്വീകരിച്ചുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.