പ്രവാസി യുവതിയെ ദുബായില്‍ സ്വദേശി യുവതി തല്ലിക്കൊന്നു; സ്വകാര്യ ഭാഗങ്ങള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു

Untitled-1 copyദുബായ്‌: പ്രവാസിയായ വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന കേസില്‍ സ്വദേശിയായ യുവതിക്ക്‌ തടവ്‌ ശിക്ഷ.35 കാരിയായ യുവതിയെ വീട്ടുടമസ്ഥ തുടര്‍ച്ചയായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ച യുവതിയെ സാക്ഷിമൊഴികളുടെയും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ ശിക്ഷവിധിച്ചത്‌.

പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ക്രൂരമായ മര്‍ദ്ദനമേറ്റ യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ പോലും കടിച്ച്‌ മുറിവേല്‍പ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇലക്ട്രിക്ക്‌ കേബിളുകളും, മുളവടിയുമെല്ലാം ജോലിക്കാരിയെ മര്‍ദ്ദിക്കാനായി തയ്യാറാക്കി വെച്ചിരുന്നു.

വീട്ടിലെ മറ്റ്‌ ജോലിക്കാരുടെയും അയല്‍ക്കാരുടെയും മൊഴിയാണ്‌ സ്വദേശി വനിതയെ കുടുക്കാന്‍ സഹായിച്ചത്‌. അതെസമയം സ്വദേശിയായ യുവതി ലഹരിമരുന്നിന്‌ അടിമയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.