ദുബായില്‍ മലയാളി യുവതിയെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ദുബൈ: ഫ്‌ളാറ്റില്‍ മലയാളിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ്‌ അല്‍ ഖുസൈസിലെ 302 ാം നമ്പര്‍ ഫ്‌ളാറ്റില്‍ മരിച്ചത്‌. മൃതദേഹം ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക്‌ മാറ്റി. ഭര്‍ത്താവിനും മൂന്ന്‌ കുട്ടികള്‍ക്കുമൊപ്പം മൂന്ന്‌ വര്‍ഷമായി യുവതി ഇതെ ഫ്‌ളാറ്റിലാണ്‌ താമസിക്കുന്നത്‌. യുവതിയുടെ ഭര്‍ത്താവു തന്നെയാണ്‌ മരണവിവരം പോലീസില്‍ അറിയിച്ചത്‌.

വേനല്‍ക്കാല അവധിക്കായി ഇവര്‍ നാട്ടിലേക്ക്‌ മടങ്ങാനിരിക്കുകയായിന്നു. ജോലി സ്ഥലത്തുനിന്നും ഭര്‍ത്താവ്‌ എത്തിയപ്പോഴാണ്‌ യുവതിയെ തൂങ്ങി നില്‍ക്കുന്നത്‌ കണ്ടത്‌. തങ്ങള്‍ തമ്മില്‍ വഴക്കോ മറ്റ്‌ ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും അവധിക്ക്‌ നാട്ടിലേക്ക്‌ പോകാന്‍ ഭാര്യക്കു താല്‍പര്യമില്ലായിരുന്നെന്നും ഭര്‍്‌ത്താവ്‌ പറയുന്നു.