ദുബൈയില്‍ നിന്ന്‌ സ്വര്‍ണം കടത്തിയ സ്‌പൈസ്‌ ജെറ്റ്‌ ജീവനക്കാര്‍ അറസ്റ്റില്‍

Story dated:Wednesday July 20th, 2016,05 20:pm

മംഗലാപുരം: ദുബൈയില്‍ നിന്ന്‌ സ്വര്‍ണം കടത്തിയ സ്‌പൈസ്‌ജെറ്റ്‌ ജീവക്കാരെ റവന്യു ഇന്റലിജന്‍സ്‌ അറസ്റ്റ്‌ ചെയ്‌തു. മംഗലാപുരം എയര്‍പോര്‍ട്ടില്‍ വെച്ചാണ്‌ രണ്ടുപേരെ അറസ്റ്റ്‌ ചെയതത്‌. ദുബൈയില്‍ നിന്നും ജൂലൈ 15നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്നും 2566.05 ഗ്രാം ഭാരമുള്ള 22 സ്വര്‍ണബിസ്‌ക്കറ്റുകള്‍ ലഭിച്ചിരുന്നു.

ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. റവന്യൂ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വിനായക് ഭട്ടാണ് ഇക്കാര്യമറിയിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 75,26,225 രൂപ വില വരും. വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ജീവനക്കാരെ പരിശോധനകള്‍ക്ക് വിധേയരാക്കാത്തതിനാല്‍ സ്വര്‍ണവുമായി ഇവര്‍ക്ക് എളുപ്പം പുറത്തുകടക്കാനാകും എന്നതിനാല്‍ സ്വര്‍ണകടത്തുകാര്‍ വിമാനകമ്പനി ജീവനക്കാരെ പലപ്പോഴും വന്‍ തുകകള്‍ വാഗ്ദാനം ചെയ്താണ് വലയില്‍ വീഴ്ത്താറ്‌