ദുബായ്‌ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക്‌ 7000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Story dated:Thursday August 11th, 2016,12 16:pm

emirates_580899ദുബായ്‌: ദുബായ്‌ വിമാന അപകടത്തില്‍പ്പെട്ട ആളുകള്‍ക്ക്‌ ഏഴായിരം യുഎസ്‌ ഡോളര്‍ നല്‍കാന്‍ എമിറേറ്റ്‌സ്‌ തീരുമാനിച്ചു. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന്‌ 2000 ഡോളറാണ്‌ വിമാനകമ്പനി കണക്ക്‌ കൂട്ടിയത്‌. അപകടത്തെ തുടര്‍ന്നുണ്ടായ സമയ നഷ്ടത്തിനും മാനസിക സംഘര്‍ഷത്തിനുമായി ഓരോരുത്തര്‍ക്കും 5000 ഡോളര്‍ വീതം നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്‌.

ഇക്കാര്യത്തില്‍ രേഖാമുലമുള്ള അറിയിപ്പ്‌ എമിറേറ്റ്‌സ്‌ യാത്രക്കാര്‍ക്ക്‌ നല്‍കി. യാത്ര ചെയ്‌തതിന്റെ രേഖകളും പാസ്‌പോര്‍ട്ടും. തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിക്കുന്നത്‌ പ്രകാരം പണം അയച്ചുകൊടുക്കുമെന്ന്‌ കമ്പനി അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ ദുബായിലേക്ക്‌ പോയ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ വിമാനം ലാന്റിംഗിനിടെ അപകടത്തില്‍പ്പെട്ടത്‌.