ഫേസ്ബുക്കിലെ മസാജ് പരസര്യത്തില്‍ പെട്ട വിദേശിയുവാവിന് ദുബായില്‍ നഷ്ടമായത് 31 ലക്ഷം

ദുബായ്: ഫെയ്‌സ്ബുക്കില്‍ മസാജ് പരസ്യം കണ്ട് ഹോട്ടലിലെത്തിയ യുവാവ് പെട്ടു. മസാജിനായി ഹോട്ടലിലെത്തിയ എന്‍ജിനിയറായ യുവാവിനെ മുറിയില്‍ വിളിച്ചിരുത്തി കൊള്ളയടിച്ചു. നൈജീരിയന്‍ യുവതിയും രണ്ട് യുവാക്കളും ചേര്‍ന്നാണ് യുവാവില്‍ നിന്ന് 179,000 ദിര്‍ഹം (ഏകദേശം 31 ലക്ഷം രൂപ)തട്ടിയെടുക്കുകയായിരുന്നു വെന്നാണ് പരാതി.

മുപ്പത്തഞ്ചുകാരനായ ഈജിപ്ഷ്യന്‍ സ്വദേശിയായ ഇയാള്‍ ഹോട്ടല്‍ മുറിയില്‍ കയറിയപ്പോള്‍ നൈജീരിയന്‍ യുവതിയും യുവാക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് മൊഴിയില്‍ പറയുന്നത്. ഇതെതുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മുഴുവന്‍ പണവും കാര്‍ഡിലുണ്ടായിരുന്ന പണവും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. കയര്‍ ഉപയോഗിച്ച് കൈകള്‍ കെട്ടിയിട്ട ശേമാണ് പുറത്തുപോയി എടിഎമ്മലെ പണം എടുത്തത്. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് എന്‍ജിനിയര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തട്ടിപ്പു സംഘത്ത പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.