ഡിസ്‌ക്കൗണ്ട്‌ കൂപ്പണ്‍ അനിസ്ലാമികം;ദുബൈ സുപ്രീം സ്‌കോളര്‍സ്‌ കമ്മിറ്റി

imagesദുബൈ: ഡിസ്‌ക്കൗണ്ട്‌ കൂപ്പണുകള്‍ വാങ്ങുന്നത്‌ ചൂതാട്ടത്തിന്‌ തുല്യമാണെന്ന്‌ ദുബൈയിലെ സുപ്രീം സ്‌കോളര്‍സ്‌ കമ്മിറ്റി. ഇക്കാര്യം ഇസ്ലാമില്‍ പൂര്‍ണമായി നിരോധിച്ചതാണെന്ന്‌ കമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക ഫത്‌വയില്‍ പറയുന്നു.

ഇത്തരത്തിലുള്ള കൂപ്പണുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വാങ്ങുകയോ സമ്മാനമായി നല്‍കുകയോ ചെയ്യുന്നതില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ കൂപ്പണുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിന്റെ ഫലം ലഭിക്കാതിരിക്കുകയും അവര്‍ നഷ്ടസാധ്യത വഹിക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഈ കൂപ്പണുകള്‍ ചൂതാട്ടത്തിന്റെ പരിധിയില്‍ വരുമെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.