ദുബൈയില്‍ വാഹനാപകടം; കോഴിക്കോട്‌ സ്വദേശിനി മരിച്ചു;ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്‌

Story dated:Monday December 14th, 2015,02 12:pm

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട്‌ സ്വദേശിനിയായ യുവതി മരിച്ചു. ഭര്‍ത്താവിനും മകള്‍ക്കും പരിക്കേറ്റു. കോഴിക്കോട്‌ കൊയിലാണ്ടി കാട്ടിലപ്പീടിക റിജാദ്‌ നാരങ്ങോളിയുടെ ഭാര്യ ഒറ്റക്കണ്ടം ഷാനിബ(25) ആണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‌ പിറകില്‍ ട്രക്കിടിച്ചാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ പരിക്കേറ്റ റിജാദിനെയും രണ്ടരവയസ്സുകാരി ഷെയ്‌സ ഐറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കുട്ടിയുടെ നി അതീവ ഗുരുതരമാണ്‌. മരിച്ച ഷാനിബ ഗര്‍ഭിണിയായിരുന്നു.

സന്ദര്‍ശക വിസയിലെത്തിയ ഉമ്മയെ കാണാനായി ഷാര്‍ജയില്‍ പോയി ദുബൈയിലേക്ക്‌ തിരികെ വരുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. എമിറേറ്റ്‌ റോഡില്‍ ഞായറാഴ്‌ച പഹുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചത്‌.