Section

malabari-logo-mobile

ദുബൈ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബിലിട്ട യുവാവ് അറസ്റ്റില്‍

HIGHLIGHTS : ദുബൈ : ദുബായില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുബയ് വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബിലിട്ട യുവാവിന് യുഎഇ പോലീസ് അറസ്റ്റ് ചെയ്തു.

1086204930ദുബൈ : ദുബായില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുബയ് വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബിലിട്ട യുവാവിന് യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷാ പ്രവര്‍ത്തനസേനയില്‍ ഉള്ള ആളാണ് അപകടം നടന്ന ഉടനെയുള്ള ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളുടെ പേരും മേല്‍വിലാസവും പുറത്തുവിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

 

ഇയാളുടെ ചോരയില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങളും, ഗുരുതരമായി പരിക്കേറ്റ് നിലത്ത് കിടക്കുന്നവരുടെയും ദൃശ്യങ്ങളാണ് യുവാവ് മൊബൈലില്‍ പകര്‍ത്തി യൂട്യൂബിലിട്ടത്. ഇത്തരം അപകട ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്ന് പോലീസ് പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവരെ അവമതിക്കുന്ന പ്രവൃത്തിയാണിതെന്ന് പോലീസ് കുറ്റപ്പെടുത്തി.

sameeksha-malabarinews

രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടയാള്‍ തന്റെ കൃത്യനിര്‍വ്വഹണം നടത്താതെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കൃത്യവിലോപം ആണെന്നും പോലീസ് ഉദേ്യാഗസ്ഥന്‍ ചൂണ്ടികാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!