ദുബൈയില്‍ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ ഇന്ത്യക്കാരനായ യുവ ഡോക്ടര്‍ മരിച്ചു

ദുബൈ: കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന്‌ വീണ്‌ ഇന്ത്യക്കാരനായ യുവാവ്‌ മരിച്ചു. യുഎസില്‍ നിന്ന്‌ എംബിബിഎസ്‌ പഠനം പൂര്‍ത്തിയാക്കിയെത്തിയ ഇരുപത്തൊന്നു കാരനാണ്‌ മരണപ്പെട്ടത്‌. ബര്‍ ദുബൈലാണ്‌ സംഭവം നടന്നത്‌.

യുവാവ്‌ യുഎസില്‍ നിന്ന്‌ തിരിച്ചെത്തി ഓഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ സംഭവം്‌. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ്‌ സംഭവം നടന്നത്‌. അപകടം എങ്ങനെ സംഭവിച്ചു എന്നകാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട്‌ ലഭ്യമല്ല.