ദുബായില്‍ വാനും ട്രക്കും കൂട്ടിയിടിച്ച്‌ മലയാളി മരിച്ചു

ദുബായ്‌: ദുബായിലുണ്ടായ വാഹനാപകടത്തില്‍ പട്ടാമ്പി സ്വദേശി മരിച്ചു. പട്ടാമ്പി നരിയംതോട്‌ സ്വദേശി ഹംസക്കുട്ടി(40)ആണ്‌ മരിച്ചത്‌. ഞായറാഴ്‌ച പുലര്‍ച്ചെ ജബല്‍ അലി റൗണ്ട്‌ എബൗട്ടിലാണ്‌ അപകടം സംഭവിച്ചത്‌. ദുബായ്‌ ഇന്‍ വെസ്റ്റ്‌മെന്റ്‌ പാര്‍ക്കിലെ അഡ്വര്‍ടൈസിംഗ്‌ കമ്പനിയില്‍ ഡ്രൈവറായ ഹംസക്കുട്ടി ലുലു വില്ലേജിലെ താമസ സ്ഥലത്ത്‌ നിന്ന്‌ ജോലി സ്ഥലത്തേക്ക്‌ പോകുമ്പോളാണ്‌ സഞ്ചരിച്ചിരുന്ന വാന്‍ ട്രെയിലറിലിടിച്ച്‌ അപകടം സംഭവിച്ചത്‌.

ഭാര്യ:നുസൈബ. രണ്ട്‌ പെണ്‍മക്കളുണ്ട്‌. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുള്‍ നാസര്‍(ഇരുവരും യുഎഇ). മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.