Section

malabari-logo-mobile

സഞ്ചാരപ്രിയര്‍ക്കായി ഡി.ടി.പി.സി യുടെ ‘അഡ്വെഞ്ചര്‍ ഓണ്‍ വീല്‍സ്‌’

HIGHLIGHTS : ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ വാഹനത്തില്‍ തന്നെ താമസിച്ച്‌ സഞ്ചരിക്കാവുന്ന രീതിയിലുള്ള ഡി.ടി.പി.സിയുടെ വാഹനം പുറത്തിറങ്ങി. പൊതു സ്വകാര്യ പങ്കാള...

DTPC Adventure on Wheel Launching 01ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ വാഹനത്തില്‍ തന്നെ താമസിച്ച്‌ സഞ്ചരിക്കാവുന്ന രീതിയിലുള്ള ഡി.ടി.പി.സിയുടെ വാഹനം പുറത്തിറങ്ങി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ ഡി.ടി.പി.സി വാഹനം തയ്യാറാക്കിയിട്ടുള്ളത്‌. ആദ്യ വാഹനത്തിന്റെ ലോഞ്ചിങ്‌ മമ്പാട്‌ ടീക്ക്‌ ടൗണ്‍ വില്ലയില്‍ മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. റൂബി ഹോളിഡെ ഹോംസുമായി ചേര്‍ന്നാണ്‌ ഡി.ടി.പി.സി.യുടെ വാഹനം തയ്യാറാക്കിയിട്ടുള്ളത്‌. സംസ്ഥാനത്ത്‌ തന്നെ ആദ്യമായാണ്‌ സഞ്ചാരികള്‍ക്കായി ഇത്തരം വാഹനം ഒരുക്കുന്നത്‌. ‘അഡ്വെഞ്ചര്‍ ഓണ്‍ വീല്‍്‌സ്‌’ എന്ന പേരില്‍ ഇത്തരത്തില്‍ 12 വാഹനങ്ങള്‍ ജില്ലിയല്‍ ഒരുക്കുന്നുണ്ട്‌. ആദ്യ ഘട്ടത്തില്‍ നാല്‌ വാഹനങ്ങളാണ്‌ തയ്യാറായിട്ടുള്ളത്‌.
ബാംഗ്ലൂര്‍, ചെന്നൈ എിവിടങ്ങളില്‍ നിന്നും സഞ്ചാരികളെ സ്വീകരിച്ച്‌ ജില്ലയിലെത്താക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. രണ്ട്‌ ദിവസം മുതല്‍ ഒരാഴ്‌ച വരെ സന്ദര്‍ശകര്‍ക്ക്‌ വാഹന സൗകര്യം ലഭിക്കും. ആറംഗ സംഘത്തിനാണ്‌ ഒരു വാഹനം നല്‍കുക. വാഹനം വാടകക്കെടുക്കുവര്‍ക്ക്‌ സ്വയം ഡ്രൈവ്‌ ചെയ്യാം. സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളും സൗകര്യങ്ങളും ഡി.ടി.പി.സി ഒരുക്കി നല്‍കും. വാഹനത്തിലും പുറത്തും ടെന്റടിച്ച്‌ താമസിക്കാവു രീതിയിലാണ്‌ വാഹനം ക്രമീകരിച്ചിരിക്കുത്‌. ടെന്റ്‌, സ്ലീപിങ്‌ ബാഗ്‌, ഇ – ടോയ്‌ലറ്റ്‌, ബെഡ്‌ ഷീറ്റ്‌ തുടങ്ങി ക്യാംപ്‌ ചെയ്യാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സഞ്ചാരികള്‍ക്ക്‌ ലഭിക്കും.

ഗ്രാമീണ ടൂറിസത്തിന്‌ കൂടി ഗുണകരമാവു രീതിയിലാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌. ആദിവാസി മേഖലകള്‍, കുംഭാരകോളനി, കരകൗശല നിര്‍മാണശാല, കാര്‍ഷിക മേഖലകള്‍ എിവിടങ്ങളില്‍ സന്ദര്‍ശിക്കുതിന്‌ പ്രത്യേക സൗകര്യമൊരുക്കും. ആദിവാസി വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക്‌ ലഭ്യമാക്കാനും പദ്ധതിയുണ്ട്‌. വാഹനം ക്യാംപ്‌ ചെയ്യു സ്ഥലത്ത്‌ കുടുംബശ്രീ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ ഭക്ഷ്യകേന്ദ്രങ്ങളുമുണ്ടാവും.

sameeksha-malabarinews

വടക്കന്‍ കേരളത്തിന്‌ മുന്‍ഗണന നല്‍കിയാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌. ബാഗ്ലൂരില്‍ നിന്നും സഞ്ചാരികളെ സ്വീകരിച്ച്‌ ജില്ലയുടെ വിവിധ കേന്ദ്രങ്ങളുും വയനാട്‌ ജില്ലയും സന്ദര്‍ശിച്ച്‌ മുതുമല വഴി തിരിച്ച്‌ ബാംഗ്ലൂരിലെത്തുന്ന രീതിയില്‍ ടൂര്‍ പാക്കെജും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌. ‘അഡ്വെഞ്ചര്‍ ഓണ്‍ വീല്‍സ്‌’ നെ കുറിച്ച്‌ കൂടുതല്‍ അിറയാന്‍ 9447115389, 9847015389

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!