Section

malabari-logo-mobile

വരള്‍ച്ചാ ദുരിതാശ്വാസത്തിന് 61 കോടി രൂപ അനുവദിച്ചു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 61,13,15,199 രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ഇ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 61,13,15,199 രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതില്‍ വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിന് 17,03,00,000 രൂപ വിനിയോഗിക്കും. കുടിവെള്ള വിതരണത്തിന് 34,42,15,199 രൂപയാണ് വിനിയോഗിക്കുക. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കത്തില്‍െപ്പെട്ട് കൃഷി നശിച്ചവര്‍ക്ക് ആശ്വാസ ധനമായി വിതരണം ചെയ്യാന്‍ 9,68,00,000 രൂപയും അനുവദിച്ചിട്ടുണ്ടെ് മന്ത്രി പറഞ്ഞു.

വരള്‍ച്ചയിലെ കൃഷിനാശം, കുടിവെള്ളവിതരണം, മുന്‍ വെള്ളപ്പൊക്കങ്ങളിലെ കൃഷിനാശം എന്നിവയ്ക്ക് വിതരണം ചെയ്യാന്‍ ജില്ലകള്‍ക്ക് അനുവദിച്ച തുക ക്രമത്തില്‍ : തിരുവനന്തപുരം – രണ്ട് കോടി, 97,00,000, ഒരുകോടി, കൊല്ലം – ഒരുകോടി, 1,50,00,000, 25,00,000, പത്തനംതിട്ട – 50,00,000, 75,00,000, 50,00,000, ആലപ്പുഴ – 1,25,00,000, ഒരുകോടി, 75,00,000, കോ’യം – 1,25,00,000, 1,50,00,000, 50,00,000, ഇടുക്കി – 1,50,00,000, 2,50,00,000, 1,50,00,000, എറണാകുളം – ഒരുകോടി, 5,50,00,000, 35,00,000, തൃശൂര്‍ – 1,50,00,000, 3,60,00,000, 75,00,000, പാലക്കാട് – 2,25,00,000, അഞ്ച് കോടി, 1,35,00,000, മലപ്പുറം – രണ്ട് കോടി, 3,90,00,000, കോഴിക്കോട് – 75,00,000, 1,50,00,000, 50,00,000, വയനാട് – 75,00,000, 75,00,000, രണ്ട് കോടി, കണ്ണൂര്‍ – 78,00,000, 4,43,15,199, 23,00,000, കാസര്‍കോഡ് – 50 ലക്ഷം, 1,52 ലക്ഷം.
ഈ തുക കേന്ദ്ര ദുരന്തപ്രതികരണ നിധി വിതരണത്തിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിതരണം ചെയ്യേണ്ടതാണ്. അതേസമയം വരള്‍ച്ചാ ദുരിതാശ്വാസത്തിന് ജില്ലകളിലെ നീക്കിയിരുപ്പ് തുക കൂടാതെ പതിനാല് ജില്ലകളക്ടര്‍മാര്‍ക്കും പ്രാഥമിക വിനിയോഗത്തിനായി അന്‍പത് ലക്ഷം രൂപ വീതം 34 കോടിയില്‍ നിന്ന് അനുവദിച്ച് നല്‍കിയിട്ടുണ്ടെും റവന്യൂ മന്ത്രി വിശദമാക്കി.
ഓരോ ജില്ലയിലെയും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓരോ മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് തീരുമാന പ്രകാരം ചുമതല നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ കാര്‍ഷിക കടങ്ങളിന്മേലുള്ള റവന്യൂ റിക്കവറിക്ക് സര്‍ക്കാര്‍ മോറേട്ടോറിയം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്ത നിവാരണ അതോറിറ്റി യോഗം സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വരള്‍ച്ചയെ നേരിടാന്‍ കളക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി.
ജലസ്രോതസ്സുകളുടെ സംരക്ഷണം, ജല ഉപയോഗത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, പരമ്പരാഗത ജലസ്രോതസ്സുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ പ്രത്യേക സംവിധാനത്തിലൂടെ ജലലഭ്യത ഉറപ്പാക്കല്‍, ഒരു വാര്‍ഡില്‍ കുറഞ്ഞത് ഒന്ന് എന്ന തോതില്‍ ശുദ്ധജല കിയോസ്‌കുകള്‍ (തണ്ണീര്‍ പന്തല്‍) സ്ഥാപിക്കല്‍, ജല വിതരണത്തിനായി ടാങ്കറുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അവയില്‍ ജി.പി.എസ് ഘടിപ്പിക്കല്‍ തുടങ്ങിയ ജോലികള്‍ അടിയന്തരമായി നിര്‍വഹിക്കും. ജില്ലാകളക്ടറുടെ നിരീക്ഷണ പ്രകാരം മാത്രമായിരിക്കും ജലവിതരണം നടത്തുകയും അതിന് പണം അനുവദിക്കുകയും ചെയ്യുക. ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കണം എന്ന് ഭൂജലവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോഫറന്‍സില്‍ ഇരുപത് കോടിയോളം രൂപ ശുദ്ധജല കിയോസ്‌കുകള്‍ക്കായി മാറ്റി വയ്ക്കാന്‍ തീരുമാനമായി. ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 11210 ശുദ്ധജല കിയോസ്‌കുകള്‍ ആവശ്യമാണ്. ഇവ സ്ഥാപിക്കുതിന് ചട്ടങ്ങള്‍ പാലിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജില്ലകളില്‍ കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ അത് കളക്ടര്‍മാര്‍ക്ക് സമയബന്ധിതമായി നല്‍കുതിനുള്ള തുക റവന്യൂ വകുപ്പിലുണ്ട്.
സര്‍ക്കാരിന്റെ കരുതല്‍ നടപടികള്‍ക്കൊപ്പം ജലസ്രോതസ്സുകള്‍ സംരക്ഷിക്കുതിനും, ജലദുരുപയോഗം തടയുതിനും പൊതുജനങ്ങള്‍ക്ക് ജാഗ്രതയോടെ പ്രവര്‍ത്തിണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ജലവിതരണത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാനോ അഴിമതി നടത്താനോ ആരെയും അനുവദിക്കില്ല. ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ജാഗ്രതാ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!