കേരളത്തില്‍ കൊടുംവരള്‍ച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Story dated:Wednesday October 19th, 2016,11 34:am

downloadആലപ്പുഴ: കേരളത്തില്‍ കൊടുംവരള്‍ച്ചയ്ക്ക് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഇൗവര്‍ഷം തുലാവര്‍ഷം ലഭിക്കുകയാണെങ്കിലും ജലം ലഭിക്കുന്നതിന്റെ അളവില്‍ വലിയ തോതിലുള്ള കുറവ് തന്നെ സംഭവിക്കുമെന്നാണ് കേന്ദ്ര ജലവിഭവ കേന്ദ്രം നടത്തിയ പഠനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടായ കുറവാണ് രൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണമാക്കിയിരിക്കുന്നത്.

2015 ല്‍ 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ ലഭ്യമായ കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. എല്ലാ ജില്ലകളിലും മഴയില്‍ മുന്‍വര്‍ഷങ്ങളിലൊന്നും സംഭവിക്കാത്ത കുറവാണ് സംഭവിച്ചത്. 2039 മില്ലി മീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 1352.3 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ ലഭിച്ച ഏറ്റവും കുറവ് മഴയാണിത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഇതെ അവസ്ഥ തുടര്‍ന്നാല്‍ തുലാവര്‍ഷവും കുറയാനാണ് സാധ്യത.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 25 ശതമാനം മഴ കുറഞ്ഞാല്‍ തന്നെ അത് വളരള്‍ച്ചയ്ക്ക് ഇടയാക്കുന്നതാണ്. എന്നാല്‍ ഇത്തവണ 34 ശതമാനം കുറവ് വന്നത് കടുത്ത ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. കേരളത്തിലെ മരങ്ങള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയില്‍ വലിയ കുറവാണ് ഉണ്ടായിരക്കുന്നത്. ഇത് കാലവസ്ഥയെയും ജനജീവിതത്തെയും കാര്യമായി തന്നെ ബാധിക്കും.