കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

എട്ടു സംസ്ഥാനങ്ങള്‍ക്കുമായി 24,000 കോടി രൂപ ധനസഹായമായി നല്‍കും. ഈ തുക രണ്ടു മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കേരളം തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് 150 ദിവസത്തെ തൊഴില്‍ നല്‍കാന്‍ യോഗ്യതയുള്ള സംസ്ഥാനമായി.

കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ 14 ജില്ലകളെയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവു മഴ ലഭിച്ച കാലവര്‍ഷമാണ് കടന്നുപോയത്.