ദൃശ്യത്തിന്‌ അഭിനന്ദനവുമായി കെജരിവാള്‍

kejriwalദില്ലി: മലയാളത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിന്‌ വന്‍സ്വീകരണമാണ്‌ ലഭിക്കുന്നത്‌. ദൃശ്യം എന്തായാലും കണ്ടിരിക്കേണ്ട ചിത്രമാണെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ട്വിറ്ററിലൂടെയാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

നിഷികാന്ത്‌ കാമത്ത്‌ സംവിധാനം ചെയ്‌ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്‌ ജൂലൈ 31 നാണ്‌ തീയേറ്ററിലെത്തിയത്‌. അജയ്‌ദേവ്‌ഗണ്‍ ആണ്‌ ഹിന്ദി പതിപ്പിലെ നായകന്‍. ശ്രിയ ശരണ്‍, തബു, രജത്‌ കപൂര്‍ എന്നിവരാണ്‌ മറ്റ്‌ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

വയാകോം 18, കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. റിലീസായി നാലു ദിവസത്തിനുള്ളില്‍ തന്നെ നാല്‍പതുകോടി കളക്ഷന്‍ നേടിയിരിക്കുകയാണ്‌ ഈ കുടുംബ ചിത്രം.

ഹിന്ദിക്കുപുറമെ തമിഴടക്കം മറ്റ്‌ തെന്നന്ത്യന്‍ ഭാഷകളിലേക്കും ചിത്രം റിമേക്ക്‌ ചെയ്‌തിട്ടുണ്ട്‌.