നാടകരചനാ അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്

rafeeq magalasseryമലപ്പുറം : ചെന്നൈ നാടകവേദി ദേശീയതലത്തില്‍ നടത്തിയ നാടകരചനാ മല്‍സരത്തില്‍ മികച്ച രചനക്കുള്ള അവാര്‍ഡ് റഫീഖ് മംഗലശേരിയുടെ ‘കജ്ജുമ’ എന്ന നാടകത്തിന് ലഭിച്ചു. പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇരുപതിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പരപ്പനങ്ങാടി കുപ്പിവളവ് സ്വദേശിയാണ്.