സ്‌കൂള്‍ നാടകവേദിയില്‍ വെന്നിക്കൊടിപാറിച്ച്‌ പരപ്പനങ്ങാടി എസ്‌എന്‍എംഎച്ച്‌എസ്‌എസ്‌

parappanannagdi drama snmhssപരപ്പനങ്ങാടി: നാടകലോകത്ത്‌ തങ്ങളുടെ സാനിധ്യം തള്ളിപ്പറയാന്‍കഴിയില്ലെന്ന്‌ വീണ്ടും തെളിയിച്ച്‌ പരപ്പനങ്ങാടി സൂപ്പിക്കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരിക്കോട്‌ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ്‌ എസ്‌എന്‍എംഎച്ച്‌എസ്‌എസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘ചളി’ നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌. മികച്ച നടനായി ഈ നാടകത്തിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു.

മലപ്പുറം ജില്ലയിലെ 17 സബ്‌ജില്ലകളിലെയും നാടകങ്ങളെ പിറകിലാക്കിയാണ്‌ ‘ചളി’ മുന്നേറിയത്‌. അഭിനയംകൊണ്ടും അവതരണം കൊണ്ടും വേറിട്ടു നിന്ന ചളി ആനുകാലിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്‌ വിരല്‍ചൂണ്ടുന്ന സത്യത്തിന്റെ നേര്‍ക്കാഴ്‌ച യാവുകയായിരുന്നു.

നാടകത്തിന്റെ കഥയും സംവിധാനവും വിപിന്‍ദാസ്‌ പരപ്പനങ്ങാടിയുടേതാണ്‌.