‘അണിമ’-അമച്വര്‍ നാടകമത്സരം: ജൂലൈ 15 നകം അപേക്ഷിക്കണം.

Story dated:Saturday July 11th, 2015,12 53:pm

മാവേലിക്കര ആസ്ഥാനമായുള്ള നരേന്ദ്രപ്രസാദ്‌ സ്‌മാരക നാടക പഠന ഗവേഷണ കേന്ദ്രം ഓഗസ്റ്റില്‍ ‘അണിമ’ -അമച്വര്‍ നാടക മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താത്‌പര്യമുള്ള അമച്വര്‍ സംഘങ്ങള്‍ ജൂലൈ 15 നകം ഡോ. അശോക്‌ അലക്‌സ്‌ ഫിലിപ്പ്‌, സെക്രട്ടറി, നരേന്ദ്രപ്രസാദ്‌ സ്‌മാരക നാടക പഠന ഗവേഷണകേന്ദ്രം, പല്ലാരിമംഗലം, മാവേലിക്കര വിലാസത്തില്‍ നാടകത്തിന്റെ സി.ഡി.യും സ്‌ക്രിപ്‌റ്റും എത്തിക്കണം. 20 മുതല്‍ 30 മിനിറ്റ്‌ വരെയുള്ള നാടകങ്ങളാണ്‌ അവതരിപ്പിക്കേണ്ടത്‌. തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂലൈ 20 ന്‌ വിവരം അറിയിക്കും. കൂടുതല്‍ വിവരത്തിന്‌ ജനറല്‍ കണ്‍വീനര്‍, അഡ്വ. കെ.ജി. സുരേഷിനെ 9447597484 ല്‍ ബന്ധപ്പെടാം.