Section

malabari-logo-mobile

56 ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ടുപോയി

HIGHLIGHTS : ദമാസ്‌കസ്: സിറിയയില്‍ 56 ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. 21 കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന്റെ വീഡിയോ പു...

isisദമാസ്‌കസ്: സിറിയയില്‍ 56 ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. 21 കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന്റെ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണിത്. സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഈ കൂട്ടക്കൊലയുടെ ആഘാതത്തില്‍ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പാണ് ഐസിസ് ഭീകരരുടെ ക്രൂരത.

അല്‍ ഹസാക പ്രവിശ്യയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ അസീറിയന്‍ സമുദായത്തിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ട് പോയത്. താല്‍ ഷാമിറാ പട്ടണത്തില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയത് എന്നാണ് റിപ്പോര്‍ട്ട്. താല്‍ ഷാമിറാക്കടുത്തുള്ള താല്‍ ഹമോസ് പട്ടണത്തില്‍ നിന്നും നിരവധി അസീറിയന്‍ ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

sameeksha-malabarinews

ഇറാഖില്‍ കോപ്റ്റിക് ക്രിസ്ത്യാനികളെ കൂട്ടത്തോടെ കഴുത്തറുത്ത് കൊന്നതിന് തൊട്ടുപിറകെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസം ഇരുപതിലധികം ഇറാഖി യുവാക്കളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഐസിസ് പുറത്ത് വിടുന്ന ദൃശ്യങ്ങളിലധികവം കെട്ടച്ചമച്ചവയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹോളിവുഡിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണത്രെ ഇത്തരം വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!