ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ്‌ തകര്‍ത്ത കേസില്‍ യുവമോര്‍ച്ച നേതാവിനെ അറസ്റ്റ്‌ ചെയ്‌തത്‌ തീവണ്ടിയില്‍ വച്ച്‌

Untitled-1 copyതിരൂര്‍: അനാശ്യാസം നടക്കുന്നുവെന്ന്‌ ആരോപിച്ച കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ്‌ അടിച്ചു തകര്‍ത്തകേസിലെ ഒന്നാം പ്രതിയായ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സക്രട്ടറിയായ പ്രകാശ്‌ ബാബുവിനെ അറസ്റ്റ്‌ ചെയ്‌തത്‌ തീവണ്ടിയില്‍ വച്ച്‌.

തിങ്കളാഴ്‌ച രാത്രി 7 മണിക്ക്‌ കോഴിക്കോട്ട്‌ നിന്ന്‌ പുറപ്പെട്ട തിരൂവനന്തപുരം എക്‌സപ്രസ്സിലെ എസ്‌ 3 കോച്ചില്‍ സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രകാശ്‌ബാബുവിനെ താനൂരിനും തിരൂരിനുമിടയില്‍ വച്ച്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. കോഴിക്കോട്‌ നിന്നും പ്രകാശ്‌ ബാബു യാത്ര തിരിക്കുന്ന വിവരമറിഞ്ഞ പോലീസ്‌ ഉദ്യോഗസ്ഥര്‍ രഹസ്യമായി കോഴിക്കോട്‌ നിന്നും ഇതേ ബോഗിയില്‍ കയറുകയായിരുന്നു. നടക്കാവ്‌ സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ജീപ്പില്‍ ഈ ട്രെയിനിന്‌ പിന്നാലെ യാത്ര തിരിക്കുകയും ചെയ്‌തു. പ്രകാശ്‌ബാബുവിനോടൊപ്പം യാത്ര ചെയ്‌ത പോലീസുകാര്‍ സംശംയം തോന്നാതിരിക്കാന്‍ വാട്‌സ്‌ ആപ്പിലൂടെ അപ്പപ്പോള്‍ തന്നെ വിവരങ്ങള്‍ കൈമാറുകയും ചെയ്‌തു. വണ്ടി താനൂര്‍ വിട്ടയുടനെ വണ്ടിയിലുണ്ടായിരുന്ന നടക്കാവ്‌ എസ്‌ ഐ പ്രകാശ്‌ ബാബുവിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ തിരൂരില്‍ ഇറക്കി.

ഈ സമയത്ത്‌ പ്രകാശ്‌ ബാബുവിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. ഇവര്‍ക്ക്‌ ഒരു പരീക്ഷയെഴുതാന്‍ തിരൂവനന്തപുരത്തേക്ക പുറപ്പെട്ടതായിരുന്നു ഇരുവരും. സഹോദരിയുടെ സുരക്ഷക്കായി ഒരു വനിതാപോലീസിനെയും എസ്‌ ഐ ഗോപകുമാറിയനെയും അവര്‍ക്കൊപ്പം അയച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 23നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌