ജയപ്രദ,ഹേമമാലിനി, നഗ്മ എന്നിവരുടെ സിനമയ്ക്ക് ദുരദര്‍ശനില്‍ വിലക്ക്.

downloadദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അഭിനേതാക്കളായ സ്ഥാനാര്‍ത്ഥികളുടെ സിനിമക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

സ്ഥാനാര്‍ത്ഥികളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ദൂരദര്‍ശനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ ടെലിവിഷന്‍ പരിപാടികളും സിനിമകളും കൊണ്ടുവന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി.

തെരഞ്ഞെടുപ്പിലെ സിനിമാ താരങ്ങളായ ബോളിവുഡ് നടി ഹേമമാലിനി, ജയപ്രദ, സീരിയല്‍ താരം സ്മൃതി ഇറാനി, കൊമേഡിയന്‍ ജാവേദ് ജാഫ്രി, തെന്നിന്ത്യന്‍ താരം നഗ്മ തുടങ്ങിയവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.