Section

malabari-logo-mobile

ദോഹയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക്‌ കമ്പ്യൂട്ടര്‍ പരിശീലനം

HIGHLIGHTS : ദോഹ: ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ സൗകര്യത്തിലേക്ക് ഉള്‍പ്പെടുത്തിലിന്റെ ഭാഗമായി നിര്‍മാണത്തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനായിരം പേര്‍ക്ക്

computer-trainingദോഹ: ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ സൗകര്യത്തിലേക്ക് ഉള്‍പ്പെടുത്തിലിന്റെ ഭാഗമായി നിര്‍മാണത്തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനായിരം പേര്‍ക്ക് കംപ്യൂട്ടറിന്റെ ഉപയോഗത്തെ കുറിച്ച് പരിശീലനം നല്കും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കു കൂടി ഡിജിറ്റല്‍ സാക്ഷരത നല്കാനുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ബെറ്റര്‍ കണക്ഷന്‍സ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. കംപ്യൂട്ടര്‍ പരിശീലനത്തിന് ഒന്നിലേറെ ഭാഷകള്‍ ഉപയോഗിക്കും.
തൊഴിലാളികള്‍ക്ക് പരിശീലനം നല്കാനായി ലേബര്‍ ക്യാംപുകളുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കാന്‍ നിരവധി കമ്പനികളുമായി മന്ത്രാലയം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അറബിക്ക്, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, ബംഗാളി ഭാഷകളില്‍ നടക്കുന്ന പരിശീലനത്തിന് 25 മുറികളുടെ സൗകര്യങ്ങളാണ് ഒരുക്കിയാണ് പരിശീലനം ആരംഭിച്ചത്. ലേബര്‍ അക്കമഡേഷനുകളില്‍ പരിശീലനം നല്കാനായി വളണ്ടിയര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിനാണ് ബെറ്റര്‍ കണക്ഷന്‍സ് പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം 100 കംപ്യൂട്ടര്‍ മുറികളിലേക്ക് സൗകര്യങ്ങള്‍ വ്യാപിപ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!