ഖത്തറില്‍ തൊഴില്‍തര്‍ക്ക പരിഹാരസമിതി പ്രവര്‍ത്തനം ആരംഭിക്കുന്നു

ദോഹ: പുതിയ തൊഴില്‍തര്‍ക്ക പരിഹാരസമിതി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ മാസം 18 മുതലായിരിക്കും (2017 ലെ 13 ാം നമ്പര്‍ നിയമം)അടിസ്ഥാനമാക്കിയുള്ള സമിതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യക്തികള്‍ക്കിടയിലുണ്ടാക്കുന്ന തൊഴില്‍ തര്‍ക്കങ്ങളില്‍ പെട്ടെന്ന് പരിഹാരം കാണാനായാണ് ജുഡീഷ്യല്‍ അധികാരികളോടുകൂടിയ തൊഴില്‍തര്‍ക്ക പരിഹാര സമിത് രൂപീകിച്ചിരിക്കുന്നത്.

ഹുദാ ടവറില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് , ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും അല്‍ ഖോറിലുമുള്ള തൊഴില്‍മന്ത്രാലയത്തിന്റെ മേഖലാ ഓഫീസുകള്‍ എന്നിവയിലൂടെയായിരിക്കും ഈ മാസം 18 മുതല്‍ തൊഴിലാളികളുടെ പരാതികള്‍ സ്വീകരിച്ച് തുടങ്ങുക.

സ്വകാര്യകമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളുടെ പരാതികള്‍ ദഫ്‌നയില്‍ തൊഴില്‍മന്ത്രാലയത്തിന്റെ ആസ്ഥാനത്താണ് സമര്‍പ്പിക്കേണ്ടത്. കമ്പനികള്‍ക്കെതിരായി വ്യക്തികള്‍ സമര്‍പ്പിക്കുന്ന പരാതികളായിരിക്കും സമിതി പരിഗണിക്കുക.ഒരു ന്യായാധിപന്‍ അധ്യക്ഷനായിട്ടുള്ള മൂന്നംഗ സമിതിയായിരിക്കും തൊഴില്‍തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുക.

പരാതി ലഭിച്ചുകഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ സമിതി പ്രശ്‌നത്തില്‍ തീരുമാനമെടുക്കും. സ്വതന്ത്രമായിട്ടായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ബാഹ്യശക്തിള്‍ക്കോ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ല.

2004 ലെ 14 ാം നമ്പര്‍ നിയമത്തിന്റേയും ഏതാനും വകുപ്പുകള്‍ ഭേദഗതി ചെയ്താണ് തൊഴില്‍തര്‍ക്ക പരിഹാരസമിതി രൂപീകരിക്കാനുള്ള നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്.

Related Articles