Section

malabari-logo-mobile

ദോഹയില്‍ പുതിയ തൊഴിലാളികളുടെ തെരഞ്ഞെടുപ്പിന്‌ ഇ-സേനവനം ഏറെ ഗുണകരം

HIGHLIGHTS : ദോഹ: പുതിയ തൊഴിലാളികളുടെ തെരഞ്ഞെടുപ്പിന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ സ്ഥിര നിയമന സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഇലക്‌ട്രോണിക് സേവനങ്ങള്‍ ഏറെ...

Untitled-1 copyദോഹ: പുതിയ തൊഴിലാളികളുടെ തെരഞ്ഞെടുപ്പിന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ സ്ഥിര നിയമന സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഇലക്‌ട്രോണിക് സേവനങ്ങള്‍ ഏറെ ഗുണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് കമ്പനികള്‍ക്ക് അവരുടെ സ്മാര്‍ട്ട് ഐ ഡി ഉപയോഗിച്ച് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതുവഴി സമയവും ബുദ്ധിമുട്ടും കുറക്കാനാകുമെന്നും നിയമന ഉദ്യോഗസ്ഥര്‍ക്ക് ഇ-സേവനം ഏറെ ഉപയോഗപ്രദമാകുമെന്നും തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍  ഇബ്രാഹിം അബ്ദുല്ല അല്‍ ദുഹൈമി അഭിപ്രായപ്പെട്ടു. അപേക്ഷ പഠിച്ച് അവ അംഗീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സമിതിയായിരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

കരിമ്പട്ടികയില്‍പെട്ട കമ്പനികളുടെ അപേക്ഷ മാത്രമാണ് സമിതി നിരസിക്കുന്നത്. കരിമ്പട്ടികയില്‍ നിന്ന് പേര് മാറ്റിയതിന് ശേഷമേ അത്തരം കമ്പനികളുടെ അപേക്ഷ അംഗീകരിക്കുകയുള്ളു.

sameeksha-malabarinews

യോഗ്യതയുളള അപേക്ഷകളുടെ അംഗീകാരവും നടപടിക്രമങ്ങളും ഒരാഴ്ചയ്ക്കുളളില്‍ നടത്താവുന്നതാണ്. അപേക്ഷ കൂടിയതിനാല്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം കൂടിയിരുന്ന പ്രത്യേക സമിതി ഇപ്പോള്‍ നാല് പ്രാവശ്യം യോഗം ചേരുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഈ സ്ഥിരനിയമന സമിതി മുന്നോട്ട് പോകുന്നതെന്ന് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ നാസര്‍ ജബര്‍ അല്‍ അത്തിയ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയവും സമിതിയും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പൊലീസ് പ്രസിദ്ധീകരണമായ ‘അല്‍ ഷുര്‍ത്ത മാഹെക്’ല്‍ പറഞ്ഞു.

വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തതിന്റെ  ബാങ്ക്് രേഖയാണ് അതിലൊന്ന്. വിദേശത്ത് നിന്ന് ആവശ്യമായി വരുന്ന  തൊഴിലാളികള്‍ ഖത്തറി സമൂഹത്തില്‍  ലഭ്യമല്ലെന്ന് തെളിയിക്കുന്നതിന് മാനവ വിഭവശേഷി വകുപ്പില്‍ നിന്നുള്ള രേഖയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തൊഴിലാളികള്‍ ഏത് രാജ്യക്കാരായാലും പ്രശ്‌നമില്ലെന്നതിനുള്ള രേഖയിലും അപേക്ഷകന്‍ ഒപ്പുവെച്ചിരിക്കണമെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു. ഏത് രാജ്യത്തില്‍ നിന്നുള്ള തൊഴിലാളിയെയാണ് കമ്പനിയിലെ ജോലിക്കായി എത്തിക്കേണ്ടത് എന്നത് തീരുമാനിക്കുക പ്രത്യേക സമിതി ആയിരിക്കും. തൊഴില്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിച്ചോടിപ്പോയ തൊഴിലാളികളെയും തൊഴിലില്ലാതെ അലയുമ്പോള്‍ പിടിയിലായവരെയും അവരെ കൊണ്ടുവന്ന കമ്പനികളെയും കുറിച്ചുള്ള വിവരങ്ങള്‍ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന് സമിതി കൈമാറും.  ചില തൊഴിലാളികള്‍ക്ക് തൊഴിലില്ലാതെ വരുന്നതിന്റെ പ്രധാന കാരണം  അവരെ കൊണ്ടുവന്ന കമ്പനികള്‍ക്ക് അവര്‍ക്ക് കൊടുക്കാന്‍ തൊഴില്‍ ഇല്ലാത്തതാലാണ്.

അത്തരം കമ്പനികളെ കര്‍ശനമായി നിരീക്ഷിക്കുമെന്നും അത്തരം പ്രശ്‌നങ്ങള്‍ നിയമ നടപടിക്കായി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!