വെസ്റ്റെന്റ് പാര്‍ക്കിന്റെ പേര്‌ ഇനി മുതല്‍ ഏഷ്യന്‍ ടൗണ്‍

tumblr_inline_mtiklsUNUp1qge4f9ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെസ്റ്റെന്റ് പാര്‍ക്കിന്റെ പേര് മാറ്റി. ഏഷ്യന്‍ ടൗണ്‍ എന്നതാണ് പുതിയ നാമം. പുതിയ പേരും ലോഗോയും സ്വീകരിച്ചതിലൂടെ പുതിയ സൗകര്യങ്ങളും സന്ദര്‍ശകര്‍ക്കായി ഉടന്‍ പ്രതീക്ഷിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഏഷ്യന്‍ ടൗണില്‍ ഈ മാസം പുതിയ ഷോപ്പിംഗ് സെന്റര്‍ ആരംഭിക്കുന്നുണ്ട്. പ്ലാസ മാളാണ് പുതിയ ഷോപ്പിംഗ് കേന്ദ്രം. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട് സിനിമാ തിയേറ്ററുകള്‍ക്കു പുറമേ രണ്ടെണ്ണം കൂടി ഉടന്‍ ആരംഭിക്കും. അടുത്ത ആഴ്ചയാണ് മൂന്നാമത്തെ തിയേറ്റര്‍ ആരംഭിക്കുക. ഏഷ്യന്‍ പ്രവാസി ചലച്ചിത്ര പ്രേമികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സിനിമ കാണാന്‍ കഴിയുന്ന തിയേറ്ററുകളാണ് ഏഷ്യന്‍ ടൗണിലേത്.