Section

malabari-logo-mobile

ദോഹയില്‍ വിവാഹ പാര്‍ട്ടിക്കിടെ സ്‌ത്രീയെ ആക്രമിച്ച സംഭവം; 4 പേര്‍ കുറ്റക്കാര്‍

HIGHLIGHTS : ദോഹ: വിവാഹ പാര്‍ട്ടിക്കിടെ വനിതയെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്പൂണ്‍, കത്തി, ഫോര്‍ക്ക് തുടങ്ങിയവ ഉപയോഗിച്ച്

Untitled-1 copyദോഹ: വിവാഹ പാര്‍ട്ടിക്കിടെ വനിതയെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്പൂണ്‍, കത്തി, ഫോര്‍ക്ക് തുടങ്ങിയവ ഉപയോഗിച്ച് ആക്രമിച്ച കുറ്റത്തിനാണ് നാല് സ്ത്രീകള്‍ക്കെതിരെ അയ്യായിരം റിയാല്‍ വീതം കോടതി പിഴ വിധിച്ചത്. ആക്രമിക്കപ്പെട്ട സ്ത്രീക്ക് ശരീരം മുഴുവന്‍ മുറിവേറ്റിരുന്നു.
തന്റെ ബന്ധുക്കളില്‍ ചിലരെ  വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് സ്ത്രീ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് അടിപിടി ആരംഭിച്ചത്. ഒറ്റക്ക് നില്‍ക്കാന്‍ പറ്റില്ലെങ്കില്‍ വിവാഹ ഹാള്‍ വിടാന്‍ പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും വാഗ്വാദത്തിലേര്‍പ്പെടുകയും നാല് സ്ത്രീകളും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. അതേ സമയം, അക്രമിക്കപ്പെട്ട സ്ത്രീയും പ്രതികളും തമ്മില്‍ നേരത്തേ പ്രശ്‌നമുണ്ടായിരുന്നുവെന്നും വിവാഹ വേദിയില്‍ അതിന്റെ തുടര്‍ച്ചയാണ് ഉണ്ടായതെന്നും പറയപ്പെടുന്നു. പരസ്പരം സ്പൂണുകളും കത്തികളും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വിവാഹ ഹാള്‍ ലഹള സ്ഥലം പോലെയായി മാറിയിരുന്നു. തുടര്‍ന്ന് ഹാളില്‍ നിന്നും പുറത്തേക്കു പോയ സ്ത്രീ പൊലീസില്‍  പരാതിപ്പെടുകയായിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!