Section

malabari-logo-mobile

ദോഹയില്‍ വെള്ളവും വൈദ്യുതിയും പാഴാക്കിയാല്‍ കടുത്ത ശിക്ഷ;പരിശോധന ശക്തമാക്കുന്നു

HIGHLIGHTS : ദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നരെ കണ്ടെത്താനായി കഹ്‌റാമ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലും പാര്‍പ്പിടങ്ങിളിലും പരിശോധന ശക്തമാക്കുന്നു. തര്‍ഷീദ് ...

untitled-1-copyദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നരെ കണ്ടെത്താനായി കഹ്‌റാമ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലും പാര്‍പ്പിടങ്ങിളിലും പരിശോധന ശക്തമാക്കുന്നു. തര്‍ഷീദ് പരിശോധന ഊര്‍ജിതമാക്കുന്നതിനു മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനായി കഹ്‌റാമയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ കഹ്‌റാമ ഇന്‍സ്‌പെക്ടര്‍ പകല്‍സമയം വൈദ്യുതിവിളക്കുകള്‍ കത്തിനില്‍ക്കുന്ന വീട്ടിലെത്തി പരിശോധന നടത്തുന്നതും അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമാണ് വീഡിയോയിലെ ദൃശ്യം. പകല്‍ സമയങ്ങളില്‍ വീടിനുപുറത്തെ ലൈറ്റുകള്‍ ഓണ്‍ചെയ്തിടുന്നതും കുടിവെള്ളമുപയോഗിച്ച് കാറുകള്‍ കഴുകുന്നതും 2016 ലെ 20 ാം നമ്പര്‍ നിയമത്തിലൂടെ നിരോധിച്ചിരിക്കുകയാണെന്ന തര്‍ഷീദ് നിയമകാര്യവിഭാഗം മേധാവി ഫഹദ് അല്‍ഹന്‍സാബിന്റെ സന്ദേശത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.

sameeksha-malabarinews

രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് 4.30 വരെ പുറത്ത് ലൈറ്റുകള്‍ കത്തിക്കുന്നതും ജലം പാഴാകുന്ന കേടായ പൈപ്പുകള്‍ നന്നാക്കാതിരിക്കുന്നതും പുതിയ നിയമത്തില്‍ കുറ്റകരമാക്കിയിട്ടുണ്ട. വ്യവസായ, വ്യാപാര, പാര്‍പ്പിട കേന്ദ്രങ്ങളിലെല്ലാം പരിശോധന ഉര്‍ജിതമാക്കുമെന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.

പ്രഷര്‍ പൈപ്പുകളിലൂടെ ജലം പാഴാക്കിയാല്‍ 20,000 റിയാലും വൈദ്യുതി പാഴാക്കിയാല്‍ 10,000 റിയാലും പിഴയടക്കേണ്ടിവരും.

വരും വര്‍ഷത്തില്‍ പ്രതിശീര്‍ഷ ജല ഉപഭോഗം 35 ശതമാനവും വൈദ്യുതി ഉപഭോഗം 20 ശതമാനവും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!