ദോഹയില്‍ നിയമവിരുദ്ധമായി വില്ലകള്‍ വിഭജിച്ചാല്‍ കടുത്ത ശിക്ഷ

untitled-1-copyദോഹ: വില്ലകള്‍ അനധികൃതമയി നിയമലംഘനം നടത്തി വിഭജനം നടത്തുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ പരിസ്ഥിതിമന്ത്രാലയം. ഇക്കാര്യത്തില്‍ കര്‍ശനമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അനധികൃതമായി വില്ലകള്‍ വിജഭിക്കുന്നത് വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.

ഈ മാസം ആദ്യവാരത്തില്‍ നടത്തിയ പരിശോധനയില്‍ 26 കെട്ടിട നിയമലംഘന കേസുകളില്‍ 12 എണ്ണവും വില്ല വിഭജനവുമായി ബന്ധപ്പെട്ടവയാണ്. യാതൊരു തരത്തിലുളള സുരക്ഷാ കാര്യങ്ങളും പാലിക്കാതെയും വെള്ളം, വൈദ്യുതി, പാര്‍ക്കിങ് തുടങ്ങിയവയിലുള്ള വിഭജനങ്ങള്‍ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

വില്ല വിഭജനം പിടിക്കപ്പെട്ടാല്‍ ഉടമയ്ക്കും നടത്തിപ്പു കാരനും എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നടപടിയുടെ ഭാഗമായി കെട്ടിടത്തിന്റെ ഉടമയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പുതിയ കെട്ടടത്തിനായുള്ള പെര്‍മിറ്റ് ലഭിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനു പുറമെ നടത്തിപ്പുകാരന് 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതെസമയം ഒത്തുതീര്‍പ്പാക്കുന്ന കേസുകളില്‍ 50,000 റിയാലാക്കി ചുരുക്കും. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരിക്കും പരിശോധനകള്‍ നടക്കുന്നത്.

പൊതുസ്ഥലങ്ങള്‍ അനധികൃതമായി കയ്യേറിയാല്‍ 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. കയ്യേറിയ സ്ഥലം ഒഴിവാക്കേണ്ടിയും വരും. ഇല്ലെങ്കില്‍ കയ്യേറ്റം നടത്തിയ വ്യക്തിയുടെ ചെലവില്‍ കയ്യേറ്റസ്ഥലത്തു നിന്നും ലംഘകനെ ഒഴിപ്പിക്കുകയും ചെയ്യാം. ഇതിനുപുറമെ കുടംബങ്ങള്‍ താമസിക്കുന്ന മേഖലഖില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടും അത് തുടരുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും നഗരസഭ ടെക്‌നിക്കല്‍ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം അബ്ദുല്ല അല്‍ ഹരാമി വ്യകതമാക്കി.