Section

malabari-logo-mobile

പുതിയ തലമുറക്ക് ഭാഷയും ചരിത്രവുമറിയില്ല;ജയരാജ്

HIGHLIGHTS : ദോഹ. നമ്മുടെ പുതിയ തലമുറക്ക് ചരിത്രവും ഭാഷയുമൊന്നും കൃത്യമായറിയില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയതായി സംവിധായകന്‍ ജയരാജ്. വീരം ഗള്‍ഫ് റിലീസിംഗിനായ...

ദോഹ. നമ്മുടെ പുതിയ തലമുറക്ക് ചരിത്രവും ഭാഷയുമൊന്നും കൃത്യമായറിയില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയതായി സംവിധായകന്‍ ജയരാജ്. വീരം ഗള്‍ഫ് റിലീസിംഗിനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഗുരുതരമായ ഈ സാംസ്‌കാരിക പ്രതിസന്ധിയെക്കുറിച്ച് തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. വീരം റിലീംസിംഗിന്റെ മുന്നോടിയായായി കേരളത്തിലെ നിരവധി കാമ്പസുകളില്‍ പര്യടനം നടത്തിയിരുന്നു. പലപ്പോഴും ചന്തു ചേകവരെക്കുറിച്ച് എത്രപേര്‍ക്കറിയുമെന്ന് ചോദിച്ചപ്പോള്‍ വിരലിലെണ്ണാവുന്നര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുപത് വയസിന് താഴെയുളളവരില്‍ ചരിത്രപരവും ഭാഷാപരവുമായ ധാരണയില്ലാത്തതാണ് വീരം നേരിട്ട പ്രധാന പ്രതിസന്ധി. മാക്ബത്തിന്റേയും വടക്കന്‍ കഥകളുടേയും നൂതനമായ ആവിഷ്‌ക്കാരമെന്ന നിലക്ക് വീരം ആസ്വാദക ശ്രദ്ധനേടിക്കഴിഞ്ഞു. ലോകത്തിന്റെ എല്ലാ ദിക്കുകളിലും ഈ ദൃശ്യവിരുന്ന് അംഗീകരിക്കപ്പെടുന്നുവെന്നതാണ് അണിയറ പ്രവര്‍ത്തകരെ സായൂജ്യരാക്കുന്നത്. ഏത് തരം ആസ്വാദകര്‍ക്കും അനുഭവ ഭേദ്യമായ ഒരു വിരുന്നാണ് വീരം.

പ്രവാസ ലോകത്ത് ചരിത്രബോധവും വായനശീലവുമുള്ളവര്‍ ധാരാളമുള്ളതിനാല്‍ വലിയ പ്രതീക്ഷയാണ് വീരത്തിനുള്ളത്. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരെ അണിനിരത്തി അണിയിച്ചൊരുക്കിയ വീരം താമസിയാതെ തന്നെ ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് ജയരാജ് പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യ കലയായ കളരിയെ ലോകാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഇതിഹാസ കാവ്യമായ വീരത്തില്‍ അഭിനയിക്കാനായത് തന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലാണെന്ന് ചിത്രത്തിലെ നായകന്‍ കുനാല്‍ കപൂര്‍ പറഞ്ഞു.

sameeksha-malabarinews

മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ജയരാജ് വീര്യം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാക്ബത്തും ലേഡി മാക്ബത്തും ചതി ആള്‍രൂപം പൂണ്ട ചന്തുചേകവരായും കുട്ടിമാണിയായും ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. കുനാല്‍ കപൂറും ഡിവിന താക്കൂറും ചന്തുവിനെയും കുട്ടിമാണിയെയും ഏറെ മികവുറ്റതാക്കിയിരിക്കുന്നു.
നിര്‍മാതാവ് ചന്ദ്രമോഹന്‍ പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!