ദോഹയില്‍ ട്രാഫിക്‌ പിഴ 50 ശതമാനം ഇളവ്‌;മൂന്ന്‌ മാസത്തേക്ക്‌ കാലാവധി നീട്ടി

Untitled-1 copyദോഹ: 2016 ന്‌ മുമ്പ്‌ സംഭവിച്ചിട്ടുള്ള ട്രാഫിക്‌ നിയമലംഘനങ്ങള്‍ക്ക്‌ ചുമത്തിയിട്ടുള്ള പിഴ സംഖ്യയില്‍ പ്രഖ്യാപിച്ചിട്ടുള്ള 50 ശതമാനം ഇളവ്‌ കാലാവധി ജൂലൈ ഏഴ്‌ വരെ നീട്ടിയതായി ഗതാഗത വകുപ്പ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഈ വര്‍ഷം സംഭവിച്ചിട്ടുള്ള ഒരു ഗതാഗത നിയമലംഘനങ്ങള്‍ക്കും ഈ പിഴവ്‌ ബാധകമായിരിക്കില്ലെന്നും ഗതാഗത വകുപ്പ്‌ വ്യക്തമാക്കുന്നുണ്ട്‌. അല്‍ശര്‍ഖ്‌ പോര്‍ട്ടലാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

പിഴ ഇളവ്‌ കാലാവധി ഇന്ന്‌ തീരാനിരിക്കെയാണ്‌ കാലാവധി മൂന്ന്‌ മാസത്തേക്ക്‌ കൂടി പുതുക്കി പ്രഖ്യാപിച്ചിരിക്കുന്നത്‌. വലിയ പിഴ ചുമത്തപ്പെട്ടവര്‍ക്ക്‌ വലിയൊരാശ്വാസമായിരിക്കുകയാണ്‌ ഈ പുതിയ ഇളവ്‌ പ്രഖ്യാപിച്ചത്‌.

അതെസമയം ഇനിയും പിഴയടയ്‌ക്കാത്തവര്‍ക്കായുള്ള അവസാന അവസരമായിരിക്കുകയാണ്‌ പുതുക്കിയ കാലാവധി.