ഉപരോധത്തെ പിന്നിലാക്കി ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കുത്തനെ വര്‍ധിച്ചു

ദോഹ: ഖത്തറിനുമോല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധനം തീര്‍ത്ത സാഹചര്യത്തില്‍ ഉപരോധത്തെ പരാജയപ്പെടുത്തി ഖത്തറിലെത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ റക്കോര്‍ഡ് വര്‍ധനവ്. ഏത് രാജ്യത്തു നിന്നുള്ളവരാണെങ്കിലും ഖത്തറിനെ അറിയാന്‍ എത്തുന്നവര്‍ക്ക് നല്‍കുന്ന കുലീനമായ സ്വീകരണമാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായി ഖത്തര്‍ മാറുന്നതിന്റെ പ്രധാന കാരണം.

രാജ്യത്തെത്തുന്നു സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയുടെ പരിശ്രമഫലമായാണ് ഇത് സാധ്യമായിരിക്കുന്നത്. ഉപരോധത്തിനിടയിലും തങ്ങളുടെ രാജ്യത്തെത്തുന്ന അതിഥികളോട് എടുത്ത സമീപനം തന്നൊണ് ഈ സഞ്ചാര പ്രവാഹം സാക്ഷ്യപ്പെടുത്തുന്നത്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫിലെ സന്ദര്‍ശകര്‍ക്ക് മികച്ച കാഴ്ചാനുഭവം തന്നെയാണ് സമ്മാനിച്ചത്. അല്‍ വഖ്‌റയിലെ സൂഖിലും ഇത്തവണ കുട്ടികള്‍ക്കായി പ്രത്യേക ഷോയാണ് നടക്കുന്നത്. കത്താറയില്‍ അറബ് പൈതൃകത്തെ ആസ്പദമാക്കിയുള്ള ആഘോഷമാണ് നടക്കുന്നത്. ആസ്പയര്‍ സോണില്‍ വ്യത്യസ്ത കായിക പരിപാടികളാണ് നടക്കുന്നത്. കായിക ക്ലബ്ബുകള്‍, സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴിലെ യൂത്ത് സെന്ററുകള്‍, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവിടങ്ങളിലെല്ലാം വ്യത്യസ്തങ്ങളായ ഈദ് പരിപാടികളാണ് നടത്തുന്നത്. തമീം അല്‍ മജ്ദ് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷം നടക്കുന്നത്.

ഖത്തര്‍ വേനല്‍ ആഘോഷവും ഈദ് ആഘോഷവും ഒരുമിച്ചായതുകൊണ്ടുതന്നെ ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്.