നാഗ്പൂരിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

downloadദോഹ:  നാഗ്പൂരിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ഡിസംബറില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. 2007 മുതല്‍ 2009 വരെ ഖത്തര്‍ എയര്‍വെയ്‌സ് നാഗ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്നു. നാഗ്പൂരിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 13 കേന്ദ്രങ്ങളിലേക്കുള്ള ആഴ്ചയിലെ സര്‍വീസ് 95ല്‍ നിന്നും 102 ആയി വര്‍ധിക്കും. നാഗ്പൂരിലേക്ക് എ 320 വിമാനമാണ് സര്‍വീസ് നടത്തുക. ദോഹയില്‍ നിന്നും നാഗ്പൂരിലേക്ക് നാല് മണിക്കൂറാണ് യാത്രാ സമയം. ഇക്കണോമിയില്‍ 132 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമുണ്ടാകും. വൈകിട്ട് 7.55ന് പുറപ്പെട്ട് പുലര്‍ച്ചെ 2.15ന് നാഗ്പൂരിലെത്തും. പുലര്‍ച്ചെ 3.45ന് തിരികെ പുറപ്പെടുന്ന വിമാനം 5.55ന് ദോഹയിലെത്തും. ഖത്തര്‍ എയര്‍വയ്‌സിന്റെ സേവന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നാഗ്പൂര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നതെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.