ഖത്തറില്‍ നടുറോഡിലിറങ്ങിയ കടുവ യാത്രക്കാരെ പരിഭ്രാന്തിലാഴ്‌ത്തി

Story dated:Wednesday March 9th, 2016,12 25:pm
ads

tigerദോഹ: ഖത്തറില്‍ നടുറോഡിലിറങ്ങിയ കടവു യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്‌ച രാവിലെയാണ്‌ സി റിംഗ്‌ റോഡില്‍ കടുവയെ കണ്ടത്‌. കടുവയെ കണ്ടതോടെ പരിഭ്രാന്തിയിലായ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ തുടങ്ങിയത്‌ ഏറെ നേരത്തെ ഗതാഗതക്കുരിക്കിനും ഇടയാക്കി. കടുവയുടെ കഴുത്തില്‍ പൊട്ടിയ ചങ്ങലയുമുണ്ടായിരുന്നു.

അറബി വേഷത്തിലെത്തിയ ഒരാള്‍ വാഹനങ്ങള്‍ക്കിടയില്‍ നിന്നും കടുവയെ വലിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. അതെസമയം ഇതെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഖത്തറില്‍ വിലക്ക്‌ നിലവിലുണ്ടെങ്കിലും നിരവധി സ്വദേശികള്‍ ഇത്‌ ലംഘിച്ച്‌ പലതരത്തിലുള്ള വന്യമൃഗങ്ങളെയും വീടുകളില്‍ വളര്‍ത്തുന്നുണ്ട്‌. കടുവയുടെയും സ്വദേശിയുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്‌.

അതെസമയം സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന്‌ ആഭ്യന്നതരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്‌.

https://www.youtube.com/watch?v=i2bB53MGErI&ebc=ANyPxKpjuZKsMqilVy78L3EADIYmJGNLjCPQ5WMHCm8rBqTwUuHn1x11Oec4UciNzNZ1PbqhHpsCrC33vuJsFYQw0UjBQ86BSw