ദോഹ തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കി

air-indiaഖത്തര്‍: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ പുനരാംരഭിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം റെസിഡന്‍സ്‌ അസോസിയേഷന്‍ ട്രാക്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനം നല്‍കി. തിരുവനന്തപുരം നിവാസികളുടെ യാത്രാദുരിതം കണക്കിലെടുത്ത്‌ ബജറ്റ്‌ എയര്‍വെയ്‌സ്‌ അനുവദിക്കണമെന്നാണ്‌ ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ മതിയായ യാത്രക്കാര്‍ ഇല്ലാത്തതിനാലാണ്‌ സര്‍വീസ്‌ റദ്ദാക്കിയതെന്നാണ്‌ എയര്‍ ഇന്ത്യയുടെ വിശദീകരണം. ദോഹയിലെ എയര്‍ ഇന്ത്യ മാനേജര്‍ നിതിന്‍ പോള്‍, മന്ത്രി ശിവകുമാര്‍ എന്നിവര്‍ക്കാണ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം നല്‍കിയത്‌.

യാത്രക്കാര്‍ ഇല്ലാത്ത്‌ കൊണ്ടാണ്‌ 5 വര്‍ഷം മുമ്പ്‌ ഈ സെക്‌റ്ററിലേക്കുള്ള സര്‍വീസ്‌ ഉപേക്ഷിച്ചതെന്ന്‌ എയര്‍ ഇന്ത്യ വ്യക്തമാക്കി. നിലവില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ പോകുന്ന ജെറ്റ്‌ എയര്‍വെയ്‌സ്‌ വിമാനങ്ങള്‍ മതിയായ യാത്രക്കാരില്ലാത്തതിനാല്‍ നഷ്ടത്തിലാണ്‌ സര്‍വീസുകള്‍ നടത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ്‌ ഉള്‍പെടെ ഗള്‍ഫില്‍ നിന്നുള്ള ഒട്ടുമിക്ക വിമാന കമ്പനികളും തിരുവനന്തപുരത്തേക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌.