മോഷ്ടിച്ച സ്വര്‍ണാഭരണമണിഞ്ഞ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു;ദോഹയില്‍ വീട്ടു വേലക്കാരി അറസ്‌റ്റില്‍

images (2) copyദോഹ: തൊഴിലുടമയുടെ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും കോടതി വിധിച്ചു. മൂന്ന് മോതിരം, ഒരു ലോലാക്ക്, മാല എന്നിവയാണ് വേലക്കാരി മോഷ്ടിച്ചതെന്ന് അറബിക്ക് പത്രമായ അര്‍ റായ റിപ്പോര്‍ട്ട് ചെയ്തു. ആഭരണങ്ങള്‍, മകന്റെ മൊബൈല്‍, വസ്ത്രങ്ങള്‍, കൊമേഴ്‌സ്യല്‍ സെന്ററിലെ പ്രീ പെയ്ഡ് വൗച്ചര്‍ എന്നിവ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആഭരണങ്ങളില്‍ ചിലത് വേലക്കാരിയുടെ ബാഗില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ലോലാക്കുകള്‍ ധരിച്ചും വസ്ത്രമണിഞ്ഞും വേലക്കാരി ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതായും വീട്ടുടമ പറയുന്നു. വീട്ടുടമ ആദ്യം തന്റെ താമസകേന്ദ്രത്തിന്റെ കാവല്‍ക്കാരനെ വിവരമറിയിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്കുകയുമായിരുന്നു.