ദോഹയില്‍ 250 വാച്ചുകളുമായി കടന്ന യുവാവ്‌ വിമാനത്താവളത്തില്‍ പിടിയിലായി

Untitled-1 copyഖത്തര്‍: ദോഹയില്‍ നിന്ന്‌ വിമാനം വഴി 250 വാച്ചുകള്‍ മോഷ്ടിച്ച്‌ കടന്നു കളഞ്ഞ സെയില്‍സ്‌മാനെ കെയ്‌റോ വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടി. ദോഹയിലെ റോളക്‌സ്‌ ഷോറൂമിലെ ജീവനക്കാരനാണ്‌ രാജ്യം വിട്ടതിന്‌ ശേഷം വിമാനത്താവളത്തില്‍ വെച്ച്‌ പിടിയിലായത്‌. ഹമാദ്‌ ഈജിപ്‌ത്‌ എയര്‍ വിമാനം പറന്നുയര്‍ന്നതിന്‌ ശേഷമാണ്‌ സുരക്ഷാ ക്യാമറകളില്‍ നിന്ന്‌ വാച്ചുകള്‍ മോഷ്ടിച്ചത്‌ സെയില്‍സ്‌ മാനാണെന്ന്‌ കണ്ടെത്തിയത്‌.

തുര്‍ന്ന്‌ ഇയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ച ശേഷമാണ്‌ കെയ്‌റോ വിമാനത്താവളത്തില്‍ വിവരമറിയിച്ച്‌ മോഷ്ടാവിനെ കുടുക്കാന്‍ ദോഹ വിമാനത്താവളം തയ്യാറായത്‌. വിമാനം കെയ്‌റോയിലെത്തിയ ഉടനെ ഈജിപ്‌ത്‌ പോലീസാണ്‌ നിരവധി ഖത്തറി റിയാലുകള്‍ വിലവരുന്ന വാച്ചുകളുമായെത്തിയ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ദോഹയില്‍ നിന്ന്‌ നാട്ടിലേക്ക്‌ അവധിക്ക്‌ പോരുന്നതിനിടയിലാണ്‌ ഈജിപ്‌ത്‌ പൗരനായ യുവാവ്‌ ഇത്തരമൊരു സാഹസം കാട്ടിയത്‌. തൊഴില്‍ദാതാക്കളോട്‌ വിശ്വാസ വഞ്ചന കാണിച്ച യുവാവിന്‌ കടുത്ത ശിക്ഷ ലഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ആറു വര്‍ഷമായി ഇയാള്‍ റോളക്‌സ്‌ ഷോറൂമിലെ ജീവനക്കാരനാണ്‌.