Section

malabari-logo-mobile

ഖത്തറില്‍ പൊതുജനത്തിനു കുറ്റകൃത്യങ്ങള്‍ അറിയിക്കാന്‍ ആപ് സംവിധാനം

HIGHLIGHTS : ദോഹ: ഇ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ മെട്രാഷ് 2 മുഖേന അധികൃതരെ അറിയിക്കാന്‍ സൗകര്യമ...

untitled-1-copyദോഹ: ഇ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ മെട്രാഷ് 2 മുഖേന അധികൃതരെ അറിയിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ കുറ്റകൃത്യ അന്വേഷണ വിഭാഗത്തിനാണ് (സിഐഡി) മെട്രാഷ് വഴി ലഭിക്കുക. മെട്രാഷ് 2 ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണുകളില്‍ സിഐഡി സേവന വിഭാഗത്തിന്റെതായി നാലു വിന്‍ഡോകളാണുള്ളത്.

അപേക്ഷ, വിവരം നല്‍കല്‍, റിപ്പോര്‍ട്ടിങ്, സംവദിക്കല്‍ തുടങ്ങിയവയാണ് നാലു വിന്‍ഡോകള്‍. അപേക്ഷാ വിന്‍ഡോയിലൂടെ പൊതുവായ സംശയങ്ങള്‍ക്കുള്ള മറുപടി, പോലീസ് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് വിസിറ്റ് വിവരങ്ങള്‍, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ മുതലായവ ലഭിക്കും. റിപ്പോര്‍ട്ടിങ് വിന്‍ഡോ വഴി സൈബര്‍ തട്ടിപ്പുകള്‍, ഗൂഢാലോചന, ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം, ഭിക്ഷാടനം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാം.

sameeksha-malabarinews

വിവരം നല്‍കല്‍ വിന്‍ഡോയിലൂടെ സംശയാസ്പദമായ വാഹനങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, വീടുകള്‍, കുറ്റകൃത്യങ്ങള്‍ എന്നീ വിവരങ്ങള്‍ നല്‍കാം. സംവദിക്കല്‍ വിന്‍ഡോയിലൂടെ കുറ്റാന്വേഷണ വിഭാഗങ്ങളുടെ മേല്‍വിലാസം, ഹോട്ട്‌ലൈന്‍ നമ്പറുകള്‍, ഇ മെയില്‍ വിലാസങ്ങള്‍ എന്നിവ ലഭിക്കും. ഹോട്ട്‌ലൈന്‍ നമ്പര്‍ 66815757 ഇ മെില്‍ (ocr@moi.gov.qa) മെട്രോയിലെ പുതിയ സേവനങ്ങള്‍ പൊതുജനസഹകരണത്തോടെ പൊതുസുരക്ഷയും സംരക്ഷണവും ശക്തമാക്കാന്‍ സഹായിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!