Section

malabari-logo-mobile

ദോഹയില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തില്‍

HIGHLIGHTS : ദോഹ: വേതന വ്യവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ പ്രതിഷേധിച്ച് ആയിരത്തോളം ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തില്‍. കര്‍വയ്ക്ക്

taxiദോഹ: വേതന വ്യവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ പ്രതിഷേധിച്ച് ആയിരത്തോളം ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തില്‍. കര്‍വയ്ക്ക് കീഴിലെ സ്വകാര്യ ഫ്രാഞ്ചൈസിയായ അല്‍ഇജാറയുടെ ഡ്രൈവര്‍മാരാണ് സമര രംഗത്തുള്ളത്. കാപിറ്റല്‍ ടാക്‌സിയുടെ 150 ഡ്രൈവര്‍മാരും പ്രതിഷേധ രംഗത്തുണ്ട്.
ദിവസം എട്ട് മണിക്കൂര്‍ ജോലിയും മാസം 8000 റിയാല്‍ കമ്പനിയിലേക്ക് അടക്കണമെന്നതുമായിരുന്നു നേരത്തേ ഡ്രൈവര്‍മാരുമായുണ്ടാക്കിരുന്ന വ്യവസ്ഥ. 1400 റിയാലായിരുന്നു ശമ്പളം. ഇതിനു പുറമേ ഓടുന്നതിന് അനുസരിച്ചുള്ള കമ്മീഷനും ലഭിച്ചിരുന്നു. കമ്മീഷനടക്കം 2500 റിയാല്‍ വരെ ശരാശരി ലഭിക്കുമായിരുന്നു.
എന്നാല്‍ ഡിസംബര്‍ 22 മുതല്‍ പൊടുന്നനെ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതായി അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് മലയാളിയായ ഡ്രൈവര്‍ പറഞ്ഞു. ദിവസം 350 റിയാല്‍ അടക്കണമെന്നതായിരുന്നു വ്യവസ്ഥകളില്‍ പ്രധാനം. ഒപ്പം 11,000 റിയാല്‍ വരെ കമ്മീഷന്‍ ലഭിക്കില്ല. 350 റിയാല്‍ ഉണ്ടാക്കണമെങ്കില്‍ ദിവസം ചുരുങ്ങിയത് 16 മണിക്കൂര്‍ എങ്കിലും ഓടേണ്ടി വരുമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഫലത്തില്‍ 1400 റിയാല്‍ ശമ്പളത്തില്‍ 16 മണിക്കൂറിലേറെ ജോലി ചെയ്യേണ്ട സാഹചര്യമാണുണ്ടാവുകയെന്ന് മറ്റൊരു മലയാളി ഡ്രൈവര്‍ പറഞ്ഞു.
മുന്നോറോളം മലയാളികള്‍ കര്‍വയ്ക്കു കീഴില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഖത്തറിലെ കടുത്ത ഗതാഗതക്കുരുക്ക് കാരണം 10 റിയാലിന്റെ ഓട്ടത്തിനു പോലും ചുരുങ്ങിയത് അര മണിക്കൂര്‍ എടുക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ ദിവസം 350 റിയാല്‍ തങ്ങള്‍ എങ്ങനെ കൊടുക്കും എന്നതാണ് ഡ്രൈവര്‍മാരെ ആശങ്കയിലാക്കുന്നത്. ഇതിന് പരിഹാരം തേടിയാണ് ഇന്നലെ രാവിലെ മുതല്‍ ആയിരത്തോളം ടാക്‌സി ഡ്രൈവര്‍മാര്‍ സമര രംഗത്തിറങ്ങിയത്.
അതേസമയം, അധികൃതര്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനു ശ്രമം തുടങ്ങിയതായാണ് സൂചന. കരാറില്‍ പറഞ്ഞ പ്രകാരം ജോലി ചെയ്യാമെന്നുള്ള വ്യവസ്ഥയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഡ്രൈവര്‍മാര്‍ സൂചിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!