വികസന പ്രവര്‍ത്തനങ്ങള്‍: റുമൈല സ്ട്രീറ്റിന്റെ ഒരു ഭാഗം ഇന്നു മുതല്‍ അടക്കുന്നു

ദോഹ: വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റുമൈല സ്ട്രീറ്റ് ഭാഗികമായി അടക്കുന്നു. റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ റുമൈല സ്ട്രീറ്റിന്റെ ഒരു ഭാഗം അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പായ അശ്ഗാല്‍ അറിയിച്ചു. റുമൈലക്കും ഗെസ്റ്റ് പാലസ് റൗണ്ട് എബൗട്ടിനും ഇടക്കുള്ള ഭാഗമാണ് അടച്ചു പൂട്ടുക.  ഇന്നു മുതല്‍ 17വരെയാണ് അടക്കുക. അശ്ഗാല്‍ നല്‍കുന്ന വിവരങ്ങള്‍പ്രകാരം തെരുവ് മൂന്നു ലൈനുകളാക്കി വികസിപ്പിക്കുകയാണ് ചെയ്യു്ന്നത്.ഗസ്റ്റ് പാലസ് റൗണ്ട് എബൗട്ട് കുറച്ചു കൂടി വിശാലമാക്കാനും പദ്ധതിയുണ്ട്. വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രാഫിക് സിഗ്നലുകളും ആവശ്യമായ ക്രമീകരണങ്ങളും ഉണ്ടാക്കിയതായി അശ്ഗാല്‍ അധികൃതര്‍ അറിയിച്ചു. അല്‍ ബിദ്ദ സ്ട്രീറ്റില്‍ നിന്നും ഗസ്റ്റ് പാലസ് റൗണ്ട് എബൗട്ടിലേക്ക് വരുന്ന യാത്രക്കാര്‍ വടക്കു ഭാഗത്തേക്ക് മുഹമ്മദ്  ബിന്‍ താനി സ്ട്രീറ്റിലേക്കു പോയി സിവില്‍ ഡിഫന്‍സ് റൗണ്ട് എബൗട്ടില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഉനൈസ സ്ട്രീറ്റിലേക്ക് പോകേണ്ടതാണ്.ഉനൈസ സട്രീറ്റില്‍ നിന്നും  അര്‍മില്ല റൗണ്ട് എബൗട്ടിലേക്ക് വരുന്നവര്‍ സിവില്‍ ഡിഫന്‍സ് റൗട്ട് എബൗട്ടിലേക്ക് പോവുകയും മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്ക് വലത്തോട്ട് തിരിഞ്ഞ് വലത്ത് അല്‍ ബിദ്ദയിലേക്ക് പോകണമെന്നും ട്രാഫിക് നിര്‍ദ്ദേശത്തിലൂടെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കാനും കുടുതല്‍ വിശാലമായ സൗകര്യങ്ങള്‍ ഉണ്ടാക്കാനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും ഉണ്ടാകുമെന്ന് അശ്ഗാല്‍ പറയുന്നുണ്ട്.