ദോഹയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത

imagesദോഹ: ഇന്നു മുതല്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇന്ത്യയിലെ മഴക്കാലമാണ് ഖത്തറില്‍ കാറ്റിന് കാരണമാകുന്നത്. മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ 65 കിലോമീറ്ററിന് മുകളിലും കാറ്റടിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററില്‍ താഴെ വരെയായേക്കാം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ പത്തടി വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ കാറ്റ് ബുധനാഴ്ച വരെയാണ് തുടരുക