Section

malabari-logo-mobile

ഇന്ന് മുതല്‍ ഖത്തറില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും

HIGHLIGHTS : ഖത്തര്‍: ശൈത്യകാലത്തിന്റെ വരവിന്റെ മുന്നോടിയായി വടക്ക് പടിഞ്ഞാറന്‍ കാറ്റ് ഇന്നു മുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ...

untitled-1-copyഖത്തര്‍: ശൈത്യകാലത്തിന്റെ വരവിന്റെ മുന്നോടിയായി വടക്ക് പടിഞ്ഞാറന്‍ കാറ്റ് ഇന്നു മുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ചുദിവസം വരെ കാറ്റ് തുടരുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അഞ്ചുദിവസംവരെ കാറ്റ് തുടരുമെന്നാണ് വകുപ്പ് പറയുന്നത്.

ഈ ദിവസങ്ങളില്‍ ദോഹയിലേയും ദോഹക്ക് പുറത്തുമുള്ള കൂടിയ താപനില 22-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഡിസംബര്‍ ഏഴ് മുതല്‍ 40 ദിവസം ശൈത്യം തുടരും. അല്‍ മര്‍ബാനിയ എന്നറിയപ്പെടുന്ന കാലത്തിന്‍െറ ആരംഭം കൂടിയാണിത്. അല്‍ മര്‍ബാനിയ കാലത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശല്‍ സാധാരണമാണ്.

sameeksha-malabarinews

ശൈത്യകാലത്ത് മഴയും പെയ്യാറുണ്ട്്. രാത്രി ശീതം കൂടുതലായിരിക്കും. ഈ മാസം 9,10 തിയ്യതികളില്‍ കടുത്ത കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തീരമേഖലയില്‍ കാറ്റ് 40 നോട്ടിക് മൈല്‍ വേഗത്തിലാകും എന്നും മുന്നറിയിപ്പുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!