ദോഹയില്‍ പൊടിക്കാറ്റ്‌ തുടരും

tumblr_m1pe8hX5lW1qhhgvuo1_1280ദോഹ: കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റ് അടുത്ത ഏതാനും ദിവസം കൂടി തുടരുമെന്ന്  കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പ് നല്‍കി. ഹൈവേകളിലടക്കം ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദോഹ, മദീന ഖലീഫ, അല്‍ റയാന്‍, അല്‍ ഖോര്‍, ദൂഖാന്‍, അല്‍ ഷമാല്‍, അല്‍ വക്‌റ, മിസൈദ്, അല്‍ റുവായിസ് എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ ദിവസം പൊടിക്കാറ്റ് രൂക്ഷമായിരുന്നു. ഇന്നലെയും പൊടിക്കാറ്റ് ശക്തമായി അനുഭവപ്പെട്ടു.
കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരാമെന്നാണ് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന്റെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷക സ്‌റ്റെഫ് ഗോള്‍ടെര്‍ പറഞ്ഞത്. ഇന്നും പുറത്തിറങ്ങുമ്പോള്‍ കരുതല്‍ വേണമെന്നും അടുത്ത ഏതാനും ദിവസങ്ങളില്‍ തീരത്തോടടുത്ത സ്ഥലങ്ങളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പാംശം കൂടുമെന്നും അവര്‍ പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം പൊടിക്കാറ്റ് ശക്തമായി വീശിയടിക്കാന്‍ സാധ്യതയുണ്ട്.
കടലില്‍ തിരമാലകള്‍ വീശീയടിക്കാന്‍ സാധ്യതയുള്ളതില്‍ മത്സ്യബന്ധനതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.