Section

malabari-logo-mobile

ദോഹയില്‍ കൂടുതല്‍ താപവും വെളിച്ചവും ഉത്‌പാദിപ്പിക്കുന്ന ബള്‍ബുകള്‍ നിര്‍ത്തലാക്കുന്നു

HIGHLIGHTS : ദോഹ: കൂടുതല്‍ താപവും വെളിച്ചവും ഉത്പാദിപ്പിക്കുന്ന ബള്‍ബുകളുടെ ഇറക്കുമതി പരിസ്ഥിതി മന്ത്രാലയം നിര്‍ത്തലാക്കുന്നു.

images (1)ദോഹ: കൂടുതല്‍ താപവും വെളിച്ചവും ഉത്പാദിപ്പിക്കുന്ന ബള്‍ബുകളുടെ ഇറക്കുമതി പരിസ്ഥിതി മന്ത്രാലയം നിര്‍ത്തലാക്കുന്നു. ഊര്‍ജ്ജവും പരിസ്ഥിതിയും സംരക്ഷിക്കാനാണ് ഇത്തരം ബള്‍ബുകള്‍ നിര്‍ത്തലാക്കുന്നത്. അതിനു പകരമായി ഊര്‍ജ്ജം ലാഭിക്കുന്ന എല്‍ ഇ ഡി വിളക്കുകള്‍ ഇറക്കുമതി ചെയ്യാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
കൂടുതല്‍ കാര്‍ബണും താപവും പുറത്തുവിടുന്ന ബള്‍ബുകളുടെ ഇറക്കുമതിയാണ് നിര്‍ത്തലാക്കുന്നതെന്ന് ലബോറട്ടറീസ് ആന്റ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും ജി സി സി ബില്‍ഡിംഗ് കോഡ് സുപ്രിം കമ്മിറ്റി ചെയര്‍മാനുമായ  ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ കുവാരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം എല്‍ ഇ ഡി ബള്‍ബുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുമെന്ന് മാത്രമല്ല, ദീര്‍ഘകാലം നിലനില്‍ക്കുകയും പുറത്തുവിടുന്ന കാര്‍ബണിന്റെ അളവ് കുറവുമാണെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!