Section

malabari-logo-mobile

ദോഹയില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം ഒരു വര്‍ഷത്തിനു ശേഷമേ പ്രാബല്യത്തില്‍ വരൂ

HIGHLIGHTS : ദോഹ: ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലും കഫാല നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷം കഴിയുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസ...

Untitled-1 copyദോഹ: ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലും കഫാല നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷം കഴിയുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമം അംഗീകരിച്ചെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരട് നിയമം ചര്‍ച്ച ചെയ്തു. ശൂറാ കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ പരിഗണിച്ച മന്ത്രിസഭാ നിയമം പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിനു പകരം വരുന്ന പുതിയ നിയമം ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പുറത്തിറങ്ങാന്‍ സാധ്യതയുള്ളുവെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ നിയമങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം അമീര്‍ അംഗീകരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയ്യതി മുതലാണ് പ്രാബല്യത്തില്‍ വരിക.
എന്നാല്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനു ശേഷമേ പ്രാബല്യത്തില്‍ വരൂ എന്നു വ്യവസ്ഥ വെച്ചിട്ടുണ്ടെന്ന പ്രമുഖ അഭിഭാഷകന്‍ യൂസഫ് അല്‍ സമാനെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയാണെങ്കില്‍ പുതിയ നിയമം 2017ല്‍ മാത്രമെ പ്രാബല്യത്തിലാകുകയുള്ളു.
കരട് നിയമത്തിന്റെ അമ്പതാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് യൂസുഫ് അല്‍ സമാന്‍ ചൂണ്ടിക്കാട്ടി. രിജ്യത്തെ ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ക്ക് നിയമം നടപ്പാക്കാനുള്ള സാവകാശം നല്‍കുന്നതിനും നിയമത്തിന് യോജിച്ച സാമൂഹിക സാമ്പത്തിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുമാണ് ഒരു വര്‍ഷ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് പുതിയ നിയമത്തിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യത്തിന് സമയം ലഭിക്കും. 1963ല്‍ ആണ് പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ചുള്ള നിയമം നടപ്പാക്കിയത്.
അതില്‍ ഉപയോഗിച്ച സ്‌പോണ്‍സര്‍ (കഫീല്‍), സ്‌പോണ്‍സര്‍ഷിപ്പ് (കഫാല), എക്‌സിറ്റ് പെര്‍മിറ്റ് (തഷീര അല്‍ ഖുറൂജ്) തുടങ്ങിയ വാക്കുകള്‍ പുതിയ നിയമത്തില്‍ ഉണ്ടായിരിക്കില്ലെന്നും അല്‍സമാന്‍ പറഞ്ഞു. അതിന് പകരമായി തൊഴിലുടമ (എംപ്ലോയര്‍), തൊഴിലാളി (എംപ്ലോയി) അല്ലെങ്കില്‍ വിദേശ തൊഴിലാളി (എക്‌സ്പാറ്റ് വര്‍ക്കര്‍) എന്നീ പേരുകളായിരിക്കും ഉണ്ടാകുക.
വിദേശി തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെച്ച തൊഴില്‍ കരാറിന്റെ ബന്ധത്തിലൂന്നിയായിരിക്കും പുതിയ നിയമം നടപ്പാകുക. ഈ വര്‍ഷം അവസാനത്തോടെ പുതിയ നിയമത്തിന് അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. അല്‍സമാന്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമം നടപ്പാകുന്നതോടെ ഇക്കാര്യത്തില്‍ ഖത്തറിന്റെ വാഗ്ദാനവും യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!