Section

malabari-logo-mobile

ദോഹയില്‍ സ്‌പോണ്‍സറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ പണം കവര്‍ന്ന 4 പേര്‍ക്ക്‌ 15 വര്‍ഷം കഠിനതടവ്‌

HIGHLIGHTS : ദോഹ: സ്‌പോണ്‍സറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ നാല് ഈജിപ്ഷ്യന്‍ സ്വദേശികളെ ദോഹ ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ കഠ...

Untitled-1 copyദോഹ: സ്‌പോണ്‍സറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ നാല് ഈജിപ്ഷ്യന്‍ സ്വദേശികളെ ദോഹ ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ നാലുപേരെയും നാടുകടത്തണമെന്നും വിധിയില്‍ പറയുന്നു. കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ പ്രതികള്‍ കോടതിയിലുണ്ടായിരുന്നില്ല.

പ്രതികള്‍ക്കെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നതാണെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. സ്‌പോണ്‍സറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം എക്‌സിറ്റ് പെര്‍മിറ്റില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ സ്‌പോണ്‍സര്‍ക്കെതിരെ പ്രതികാരം വീട്ടുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍, പ്രതികാര മനോഭാവത്തോടെയുള്ള ശാരീരീക പീഡനം എന്നീ കേസുകളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ പ്രധാനമായും ചുമത്തിയത്. ആയുധങ്ങള്‍ കൈവശം വെയ്ക്കല്‍, സ്‌പോണ്‍സറുടെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വീട്ടില്‍ കുറ്റകൃത്യം ചെയ്യണമെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു.

sameeksha-malabarinews

ഏഴായിരം റിയാലാണ് സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും അക്രമി സംഘം കവര്‍ന്നത്. മുഹമ്മദ് ഹംദി അബ്ദലാദെയിം, അബ്ദുല്‍ അസീസ് ഫാതി അബ്ദുല്‍ അസീസ്, അഹമ്മദ് ഹംദി ഷെഹത, മുഹമ്മത് ഫാതി അബ്ദുല്‍ അസീസ് എന്നിവര്‍ക്കെതിരെയാണ് വിധിയുണ്ടായിരിക്കുന്നതെന്ന് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണാപഹരണവുമായി ബന്ധപ്പെട്ട് അബ്ദുല്‍ അസീസ് ഫാതി അബ്ദുല്‍ അസീസിന് മൂന്നു വര്‍ഷത്തെ അധിക തടവും 10,000 റിയാല്‍ പിഴയും അധികമായി വിധിച്ചിട്ടുണ്ട്. നാലു പ്രതികളും സ്‌പോണ്‍സറെ തുടര്‍ച്ചയായി മര്‍ദിക്കുകയും ഇരുമ്പുവയറുകളും മറ്റ് കയറുകളും കൊണ്ട് കെട്ടിവരിഞ്ഞ് ബ്ലാങ്കറ്റില്‍ പൊതിഞ്ഞശേഷം തങ്ങളുടെ താമസസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയിലും സ്‌പോണ്‍സറെ മര്‍ദിക്കുന്നുണ്ടായിരുന്നു. എക്‌സിറ്റ് പെര്‍മിറ്റില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.

സ്‌പോണ്‍സറുടെ വസതിയില്‍ നിന്നും ചില ചെക്കുകള്‍ അപഹരിക്കുകയും 22,000 ഖത്തര്‍ റിയാല്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു.

സ്‌പോണ്‍സറുടെ വസതിയില്‍ നിന്നും മോഷ്ടിച്ച രണ്ടു കാറുകളിലായി നാലു പേരും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയശേഷം വാഹനങ്ങള്‍ അവിടെ ഉപേക്ഷിച്ച് രാജ്യത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!